Connect with us

National

അതിര്‍ത്തിയിലെ സാഹചര്യം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വിലയിരുത്തി

Varthamanam Bureau

Published

on

ന്യുദല്‍ഹി: ലഡാക്ക് അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം പ്രതിരോധമന്ത്രി  രാജ്‌നാഥ് സിംഗ് വിലയിരുത്തി.  സൗത്ത് ബ്ലോക്കില്‍ നടന്ന യോഗത്തില്‍ പ്രതിരോധ സേനാ മേധാവിയും സേനാകാര്യ വകുപ്പ് സെക്രട്ടറിയുമായ ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ, നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ‘ദുരിയ എന്നിവര്‍ സംബന്ധിച്ചു. ഗല്‍വാന്‍ അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ സേനാംഗങ്ങള്‍ക്ക് ജീവന്‍ നഷ്ടമായത് അസ്വസ്ഥത ഉളവാക്കുന്നതും വേദനാ ജനകവുമാണെന്ന്  രാജ്‌നാഥ് സിംഗ് പിന്നീട് ട്വിറ്റര്‍ സന്ദേശത്തില്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial