Connect with us

Kerala

അതിർത്തി തുറക്കില്ല ഹൈക്കോടതിയിലും നിലപാടിലുറച്ച് കർണാടക

Asifali

Published

on

കൊച്ചി : ഹൈക്കോടതിയിലും നിലപാട് ആവര്‍ത്തിച്ച് കര്‍ണാടക. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികള്‍ക്കായി കാസര്‍കോട് അതിര്‍ത്തി തുറന്നുനല്‍കുണമെന്ന ആവശ്യം കര്‍ണാടക പുനരാലോചന ഇല്ലാതെ തള്ളി.

കാസര്‍കോട് അതിര്‍ത്തി ഇപ്പോള്‍ തുറക്കാനാവില്ലെന്ന് കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.

കര്‍ണാടക അതിര്‍ത്തികള്‍ അടച്ചതിന് എതിരെ ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലെ വാദത്തിനിടെ കര്‍ണാടകയോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് നല്‍കിയ മറുപടിയിലാണ് കര്‍ണാടക നിലപാട് ആവര്‍ത്തിച്ചത്.

രോഗബാധയുണ്ടായ സ്ഥലത്തെ മറ്റു സ്ഥലങ്ങളില്‍ നിന്ന് വേര്‍തിരിക്കുവാനാണ് അതിര്‍ത്തി അടച്ചതെന്നും അതിനെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി കാണേണ്ടതില്ലെന്നും സ്വയം മുന്കരുതലെടുത്തതാണെന്നും കര്‍ണാടക വ്യക്തമാക്കി. മഹാരാഷ്ട്ര, ഗോവ അതിര്‍ത്തികളും അടച്ചിട്ടുണ്ടെന്നും അഡ്വ. ജനറല്‍ ബോധിപ്പിച്ചു.

കൊറോണ ബാധിതരെ ഒഴിവാക്കി മറ്റുള്ളവരെ കടത്തിവിടുക എന്നത് പ്രായോഗികമല്ല എന്നും അത് പുതിയ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുമെന്നുമുള്ള വാദം കര്‍ണാടക മുന്നോട്ടുവെച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial