Connect with us

Kerala

അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രത്യേകസ്തനപരിശോധനാ ക്ലിനിക് തുടങ്ങി

Varthamanam Bureau

Published

on

കൊച്ചി: അമൃത ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എഐഎംഎസ്) സ്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാത്തരംരോഗാവസ്ഥകളും പരിശോധിക്കുന്നതിനുള്ള സൗകര്യവുമായി പ്രത്യേക ക്ലിനിക്ക് ആരംഭിച്ചു. ആഗോളതലത്തില്‍ പരിശീലനം നേടിയ വനിതാഡോക്ടര്‍മാരും ജീവനക്കാരുമാണ് ഈ ക്ലിനിക്കില്‍ പ്രവര്‍ത്തിക്കുക. പുതിയ ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങില്‍കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്‌ചെയര്‍പേഴ്‌സണ്‍ ഡോ. എം. ബീന മുഖ്യാതിഥിയായിരുന്നു. ലോക അര്‍ബുദ ദിനത്തിലാണ് ക്ലിനിക് ഉദ്ഘാടനം ചെയ്തത്. സിനിമാതാരം സംയുക്താ മേനോന്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. സമഗ്ര വനിതാ ആരോഗ്യസേവനത്തിനായുള്ള ‘പരിപൂര്‍ണ’യുടെ ഭാഗമാണ്‌സ്തനപരിശോധനാ യൂണിറ്റെന്ന് പരിപൂര്‍ണ വനിതാ ആരോഗ്യ ക്ലിനിക്കിന്റെ ചുമതലയുള്ള സീനിയര്‍മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ഡോ. കെ.വി. ബീന പറഞ്ഞു. സ്ത്രീ രോഗികള്‍ക്കായിവിവിധ വിഭാഗങ്ങളിലെ കണ്‍സള്‍ട്ടേഷന് പരിപൂര്‍ണ ഏറ്റവും നവീനമായ സമഗ്ര ആരോഗ്യപരിചരണ പായ്‌ക്കേജുകള്‍ അവതരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. ബ്രസ്റ്റ് ഇമേജിംഗ്,ശസ്ത്രക്രിയ, റേഡിയേഷന്‍ എന്നിവയില്‍ പ്രത്യേകമായി പരിശീലനം നേടിയഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഒരുമേല്‍ക്കൂരയ്ക്കു കീഴില്‍തന്നെ ഏറ്റവും ആധുനിക ശസ്ത്രക്രിയാ സങ്കേതങ്ങളുംറേഡിയോളജിക്കല്‍ പരിശോധനയും റേഡിയേഷന്‍ ചികിത്സയുംചികിത്സയ്ക്കുശേഷമുള്ള പുനരധിവാസവും ഉറപ്പാക്കുകയാണെന്ന് ഡോ. ബീന പറഞ്ഞു. 2014 മുതല്‍ ഓങ്കോപ്ലാസ്റ്റിക് സ്തനശസ്ത്രക്രിയയ്ക്ക് കേരളത്തില്‍തുടക്കമിട്ട ആദ്യ ആശുപത്രികളില്‍ ഒന്നാണ് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. ഇംഗ്ലണ്ടിലെ നോര്‍വിച്ച് ഈസ്റ്റ്ആംഗ്ലിയസര്‍വകലാശാലയില്‍നിന്നും ഓങ്കോപ്ലാസ്റ്റിക് സ്തനശസ്ത്രക്രിയയില്‍ പരിശീലനം നേടിയ സര്‍ജ•ാരാണ് ആശുപത്രിയില്‍സേവനം ചെയ്യുന്നത്. സ്തനപരിശോധനാ ക്ലിനിക്കുകളിലെ അന്താരാഷ്ട്ര മാനദണ്ഡങ്ങളായിരിക്കും ഇവിടുത്തെ ഡോക്ടര്‍മാരും നഴ്‌സുമാരും പിന്തുടരുക.അര്‍ബുദരോഗികള്‍ക്കായി മാസ്റ്റക്ടമിക്കുശേഷമുള്ള പുനരധിവാസവുംസ്തനങ്ങളില്‍ പുറമെ ഉപയോഗിക്കാന്‍ കഴിയുന്ന സിലിക്കണ്‍ പ്രോസ്്‌തെസിസും ലഭ്യമാണ്. കൂടാതെഎല്ലാവിധ ഓങ്കോപ്ലാസ്റ്റിക് ശസ്ത്രക്രിയയുംസ്തനത്തിന്റെ ഭാഗങ്ങള്‍ രൂപഭേദം വരുത്തുന്നതിനുള്ള സൗകര്യവും പെഡിസിള്‍ഡ് ഫഌപ്പുകളുടെയും ഇംപ്ലാന്റുകളുടെ പുനര്‍നിര്‍മ്മാണവും സ്തനങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായുള്ള സൗജന്യ ഫഌപ്പുകളും ഇവിടെ ലഭ്യമാണെന്ന് സര്‍ജിക്കല്‍ഓങ്കോളജിയൂണിറ്റിന്റെവകുപ്പ് മേധാവിഡോ. വിജയകുമാര്‍ പറഞ്ഞു. സ്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാത്തരംരോഗങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും വനിതാസര്‍ജ•ാരുടെ നേതൃത്വത്തില്‍ സമഗ്രമായ പരിചരണം ലഭ്യമാക്കുന്നതിനായി പ്രതിബദ്ധതയാര്‍ന്ന ഒരുയൂണിറ്റിനെ സജ്ജമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഓങ്കോളജിസെന്ററിലാണ് പുതിയ ക്ലിനിക് പ്രവര്‍ത്തിക്കുക. ഇവിടെഓരോവര്‍ഷവുംസ്തനാര്‍ബുദത്തിന് അഞ്ഞൂറിലധികം പേരാണ്ചികിത്സ തേടുന്നത്. ഇതിന് പുറമെ അര്‍ബുദത്തിനു കാരണമാകാത്ത സ്തനരോഗങ്ങള്‍ക്കായി ഈ ആശുപത്രിയില്‍ഓരോവര്‍ഷവുംആയിരത്തോളം പേരുംചികിത്സയ്‌ക്കെത്തുന്നു. ബ്രസ്റ്റ്‌റേഡിയോളജിസ്റ്റും ഏറ്റവും നവീനമായ ബ്രസ്റ്റ് ഇമേജിംഗ്‌സെന്ററും ഡിജിറ്റല്‍ ബ്രസ്റ്റ്‌ടോമോഗ്രഫിയും 1.5 ടി ബ്രസ്റ്റ്എംആര്‍ഐയൂണിറ്റും ഇവിടെയുണ്ടെന്ന് ഡോ. കെ.വി. ബീന പറഞ്ഞു. ഓരോവര്‍ഷവും ഇമേജുകളുടെസഹായത്തോടെയുള്ള 1500-ല്‍ അധികംരോഗലക്ഷണ പരിശോധനകളാണ് ഇവിടെ നടക്കുന്നത്.
സര്‍ജിക്കല്‍ഓങ്കോളജിയിലും ബ്രസ്റ്റ് ഓങ്കോപ്ലാസ്റ്റിക് സര്‍ജറിയിലും പരിശീലനം നേടിയ മൂന്ന് സര്‍ജ•ാരാണ് ആശുപത്രിയിലെ ബ്രസ്റ്റ്‌യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്നത്. മികച്ച യോഗ്യതകളുള്ള ബ്രസ്റ്റ്ഓങ്കോപാതോളജിസ്റ്റും ബ്രസ്റ്റ്‌റേഡിയോളജിസ്റ്റും ഇവിടെസേവനം ചെയ്യുന്നു. യുകെയില്‍നിന്ന് ബ്രസ്റ്റ് ഓങ്കോപ്ലാസ്റ്റിക് സര്‍ജറി സങ്കേതങ്ങളില്‍ ഉള്‍പ്പെടെ ഉയര്‍ന്ന പരിശീലനം നേടിയവരാണ്എല്ലാസര്‍ജന്‍മാരും. ബ്രഹ്മചാരിണി കരുണാമൃതചൈതന്യ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. പ്രേം നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ഓങ്കോളജിവിഭാഗം മേധാവിഡോ. പവിത്രന്‍ കാന്‍സര്‍ദിന സന്ദേശം നല്കി. അമൃത സ്‌കൂള്‍ഓഫ് മെഡിസിന്‍ പ്രിന്‍സിപ്പല്‍ ഡോ. കേണല്‍വിശാല്‍മര്‍വ സ്വാഗതവുംഅംബിക ചന്ദ്രകുമാര്‍ നന്ദിയും പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial