Connect with us

Kerala

ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമാക്കും

Varthamanam Bureau

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമായി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഐസിഎംആര്‍ വഴി 14,000 കിറ്റ് ലഭിച്ചിട്ടുണ്ട്. അതില്‍ 10,000 എണ്ണം വിവിധ ജില്ലകള്‍ക്ക് നല്കി. 40,000 കിറ്റ് കൂടി മൂന്നുദിവസം കൊണ്ട് കിട്ടും എന്നാണ് അറിയിച്ചിട്ടുള്ളത്. ഒരാഴ്ച 15,000 വരെ ആന്റിബോഡി നടത്താന്‍ ഉദ്ദേശിക്കുന്നത്. സമൂഹ വ്യാപനം ഉണ്ടോ എന്ന് നിരീക്ഷിക്കാനാണിത്. ആന്റിബോഡി ടെസ്റ്റ് പോസിറ്റീവായാല്‍ പിസിആര്‍ ടെസ്റ്റ് നടത്തും. രോഗബാധിതരുടെ സംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിനു തക്ക സംവിധാനങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ ഒരുക്കും. വിദേശ രാജ്യങ്ങളില്‍ രോഗവ്യാപനം തീവ്രമായ സ്ഥലങ്ങളില്‍നിന്ന് വരുന്നവരെയും വിവിധ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം തീവ്രമായ സ്ഥലങ്ങളില്‍നിന്ന് വരുന്നവരെയും അതിവേഗത്തില്‍ ടെസ്റ്റ് ചെയ്യാന്‍ സംവിധാനമൊരുക്കും. സാമൂഹിക അകലം, കൈകളുടെ ശുചീകരണം, മാസ്‌ക് ധാരണം എന്നിവ നിര്‍ബന്ധമായും പാലിക്കണം. അതില്‍ പൊതുസ്ഥലങ്ങളിലായാലും തൊഴിലിടങ്ങളിലായാലും വാഹനങ്ങളിലായാലും റസ്റ്റോറന്റുകളുടെയും മറ്റും അടുക്കളകളിലായാലും ഉപേക്ഷ പാടില്ല. കേരളീയരുടെ സവിശേഷമായ ശുചിത്വബോധവും ആരോഗ്യ പരിപാലന രീതിയും കൂടുതല്‍ ക്രിയാത്മകമായി പരിപാലിക്കപ്പെടണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial