Connect with us

International

ആഭ്യന്തരവിമാനയാത്ര: ടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കും

Varthamanam Bureau

Published

on


ന്യൂദല്‍ഹി: രാജ്യത്ത് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ മൂന്ന് മാസത്തേക്ക്‌വിമാന ടിക്കറ്റ് നിരക്കുകള്‍ സര്‍ക്കാര്‍ നിശ്ചയിക്കുമെന്ന്  വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ്പുരി.  ഒരു റൂട്ടിലെ കൂടിയ നിരക്കും കുറഞ്ഞ നിരക്കുമാണ് സര്‍ക്കാര്‍ നിശ്ചയിക്കുക. മുംബൈ ദല്‍ഹി വിമാനത്തിന് 3500-10,000 രൂപ വരെയായിരിക്കും നിരക്ക്. വിമാനയാത്രയെ ഏഴ് കാറ്റഗറികളാക്കി തിരിക്കുമെന്നും വ്യോമയാനമന്ത്രാലയം അറിയിച്ചു. 0-30 മിനിട്ട്, 30-60, 60-90, 90-120, 120-150, 1501-80, 180-210 എന്നിങ്ങനെ സമയത്തിന്റെ അടിസ്ഥാനത്തിലാണ് ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുക.അതേസമയം ആഭ്യന്തര വിമാനങ്ങളില്‍ യാത്രചെയ്യുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ആവശ്യമില്ലെന്നും കുറച്ച് സമയത്തേക്ക് മാത്രമാണ് ഈ യാത്രയെന്നും മന്ത്രി ഹര്‍ദീപ് സിങ്പുരിഅഭിപ്രായപ്പെട്ടു. 40 ശതമാനത്തോളം സീറ്റുകളില്‍ മാത്രമായിരിക്കും യാത്ര അനുവദിക്കുകയെന്നാണ് സൂചന.  മെട്രോ നഗരങ്ങളില്‍നിന്ന് മറ്റ് നഗരങ്ങളിലേക്ക് മൂന്നിലൊന്ന് വിമാനങ്ങളായിരിക്കും സര്‍വീസ് നടത്തുക. അതുപോലെ ആഴ്ച്ചയില്‍ 100 വിമാനങ്ങളായിരിക്കും സര്‍വീസ് നടത്തുക.
വിമാനത്താവളങ്ങളില്‍ പ്രവേശിക്കുന്നതിനു മുമ്പ് യാത്രക്കാര്‍ തെര്‍മല്‍ സ്‌ക്രീനിങ് പരിശോധനക്ക് വിധേയമാകണം. എല്ലാവരുടെയും മൊബൈലില്‍ ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്?തിരിക്കണം തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ യാത്രക്കാര്‍ പാലിക്കണം. മാര്‍ച്ച് 25 മുതലാണ് ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് വിമാന സര്‍വീസ് നിര്‍ത്തിവെച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial