Connect with us

International

ആഭ്യന്തരവിമാനസര്‍വീസുകള്‍ആരംഭിച്ചു: നിരവധി സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി;വ്യാപക അനിശ്ചിതത്വം

Varthamanam Bureau

Published

on


ന്യൂദല്‍ഹി/മുംബൈ/ കൊച്ചി: കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനായി പ്രഖ്യാപിച്ച ദേശീയ അടച്ചുപൂട്ടലിനെതുടര്‍ന്ന് നിര്‍ത്തിവെച്ച രാജ്യത്തെ ആഭ്യന്തരവിമാന സര്‍വീസുകള്‍ ഇന്നലെ ഭാഗികമായി പുനരാരംഭിച്ചു.ആഭ്യന്തരവിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ സ്വീകരിച്ച നിലപാടിനെതുടര്‍ന്ന് രാജ്യത്ത്
 ദല്‍ഹി, മുംബൈ എന്നിവയടക്കം നിരവധി നഗരങ്ങളില്‍നിന്നുള്ള  സര്‍വീസുകളാണ് റദ്ദാക്കിയത്. യാത്രക്കാർ വിമാനതാവളത്തിലെത്തി പരിശോധനകള്‍ക്ക് ശേഷമാണ് സര്‍വീസ് ഇല്ലെന്ന കാര്യം അറിഞ്ഞത്. ദല്‍ഹി വിമാനത്താവളത്തില്‍ നിന്ന് 125 വിമാനങ്ങളായിരുന്നു ഇന്നലെ പോവേണ്ടിയിരുന്നത്. 118 വിമാനങ്ങള്‍ വിമാനത്താവളത്തിലേക്കിറങ്ങേണ്ടതുമായിരുന്നു. മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇതേ സാഹചര്യമാണുണ്ടായത്. നിരവധി യാത്രക്കാരാണ് വിമാനങ്ങള്‍ റദ്ദു ചെയ്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായത്. തെര്‍മല്‍ സ്‌ക്രീനിങ്ങിനും പുറമെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചതായും യാത്രക്കാര്‍ വ്യക്തമാക്കി. ചെന്നൈ, ഗുവാഹത്തി, ബെംഗളൂരു, ഇംഫാല്‍ എന്നീ വിമാനത്താവളങ്ങളിലും സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായി. ബെംഗളൂരുവില്‍ നിന്ന് ഒന്‍പത് സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്. കൊല്‍ക്കത്തയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുള്‍പ്പെടെ വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.നെടുമ്പാശേരിയില്‍ നിന്ന് 17  സര്‍വീസുകള്‍ നടത്തി. നേരത്തെ പ്രഖ്യാപിച്ചിരുന്നതില്‍ ഏഴ് സര്‍വീസുകള്‍ റദ്ദാക്കി. ഹൈദ്രാബാദ്, ബെംഗളുരു, പൂനെ, ദല്‍ഹി, ചെന്നൈ, മുംബൈ സെക്ടറുകളിലേയ്ക്ക് സര്‍വീസ് നടത്തി. മൈസൂര്‍, ബെംഗളുരു, മുംബൈ സെക്ടറുകളിലെ സര്‍വീസുകളാണ് റദ്ദാക്കിയത്.യാത്രക്കാരുടെ ബാഗുകള്‍ അണുവിമുക്തമാക്കുന്നതിന് പ്രത്യേക സംവിധാനവും യാത്രക്കാരുടെ പാദരക്ഷകള്‍ അണുവിമുക്തമാക്കുന്നതിന് പ്രത്യേകം രൂപകല്‍പന ചെയ്ത ഡോര്‍മാറ്റുകളും വിമാനത്താവളങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial