Connect with us

International

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

Varthamanam Bureau

Published

on

ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍
ചൈന നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിച്ചു

ഇന്ത്യയുമായി ചൈന ഉണ്ടാക്കിയ ധാരണ ലംഘിച്ചു

ഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാവും
സമാധാനവും ശാന്തിയും തുടരണം
പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുമെന്ന് ഇന്ത്യ
വർത്തമാനം ബ്യുറോ
ന്യൂദല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളിലേ സൈനികര്‍തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ 20 ഇൻഡ്യൻ സൈനിികർക്ക് ജീവന്‍ നഷ്ടമായി, ഒരു കേണല്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. രാത്രി വൈകീയാണ് കൂടുതല്‍ സൈനികര്‍ മരിച്ചവിവരം പുറത്തുവന്നത്. 
ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച്ചരാത്രിയാണ് സംഘര്‍ഷമുണ്ടായത്. 45 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെടുന്നത്. തിങ്കളാഴ്ച്ച വൈകീട്ടും  രാത്രിയുമായാണ്  ഇരുസൈന്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ 17 പേര്‍ പിന്നീട് അതിദുര്‍ഘടമായ കാലാവസ്ഥയില്‍  —മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും കരസേന വാര്‍ത്താക്കുറിപ്പില്‍  വ്യക്തമാക്കി. അതേസമയം ചൈനയുടെ  43 സൈനികര്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായും വാര്‍ത്താ ഏജന്‍സികള്‍റി പ്പോര്‍ട്ട് ചെയ്തു. അതിനിടെ  ഗാല്‍വാന്‍ താഴ്‌വരയില്‍ നിന്ന് ചൈനയുടെയും ഇന്ത്യയുടെയും സൈനികര്‍ പിന്‍വാങ്ങിയതായി കരസേന അറിയിച്ചു. 
വിജയവാഡ സ്വദേശിയ കേണല്‍ ബി .ബി സന്തോഷ് ബാബു, തമിഴ്‌നാട് തിരുവണ്ടനൈ സ്വദേശി ഹവില്‍ദാര്‍ എ.പളനി, ജാര്‍ഖണ്ഡ് സാഹിബ് ഗഞ്ജ് സ്വദേശി ശിപായിയായ ഓജ എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്. ചൈന അതിര്‍ത്തി ധാരണ ലംഘിക്കുകയും  ഈ അതിര്‍ത്തി മാറ്റാന്‍ ശ്രമം നടത്തിയതോടെയുമാണ് സംഘര്‍ഷമുണ്ടായത്. ലഡാക്കിലെ സംഘര്‍ഷത്തില്‍ ഇരുരാജ്യങ്ങളിലും ആളപായമുണ്ടായെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം അഞ്ച് ചൈനീസ് സൈനികര്‍  കൊല്ലപ്പെട്ടതായി ചില വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്‌തെങ്കിലും ചൈന ഔദ്യേഗികമായി ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. ചൈന ഏകപക്ഷീയമായി അതിര്‍ത്തി കടന്നെന്നും ഇന്ത്യ ആരോപിച്ചു. ഇന്ത്യന്‍ സൈന്യമാണ്  അതിര്‍ത്തി കടന്നതെന്നാണ്  ചൈനയുടെ പ്രത്യാരോപണം.ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രാസലയം സ്ഥിരീകരിച്ചെങ്കിലും  എത്ര ചൈനീസ്  സൈനികര്‍ മരിച്ചുവെന്ന് വ്യക്തമാക്കിയില്ല. ഇന്ത്യയുമായി ചൈന ഉണ്ടാക്കിയ ധാരണ ലംഘിച്ചെന്നും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുമെന്നുംവിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവയുടെ പ്രസ്താവനയില്‍ പറയുന്നു.കിഴക്കന്‍ ലഡാക്കിന്റെ അതിര്‍ത്തിപ്രദേശത്ത് ഇരുസേനകളും പിന്‍മാറാനുള്ള നടപടികള്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനിക, നയതന്ത്ര ഉദ്യോഗസ്ഥര്‍ വിശദമായി ചര്‍ച്ച ചെയ്ത് വരികയായിരുന്നു.വെന്നും അതിനിടെയാണ് സംഘര്‍ഷമുണ്ടായതെന്നും ഇന്ത്യവ്യക്തമാക്കി. ഇരുസൈന്യങ്ങളിലെയും കമാന്‍ഡര്‍മാര്‍ ആറാം തിയ്യതി  യോഗം ചേര്‍ന്ന്, സൈനികരെ മേഖലയില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനമെടുത്തിരുന്നു. മാത്രമല്ല, ഗ്രൗണ്ട് കമാന്‍ഡര്‍മാര്‍ മേഖലയില്‍ പരസ്പരം യോഗം ചേര്‍ന്ന്, എങ്ങനെ സൈന്യത്തെ പിന്‍വലിക്കാമെന്നതില്‍ ഒരു ധാരണയിലെത്തി അതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി വരികയായിരുന്നുവെന്നും വിദേശകാര്യവക്താവാന്റെ പ്രസ്താവനയില്‍ പറഞ്ഞു. ഈ പ്രക്രിയ നന്നായിത്തന്നെ പുരോഗമിക്കുമെന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷയെന്നും  എന്നാല്‍ ചൈന ഈ ധാരണ അംഗീകരിച്ചില്ലെന്നും  ഗാല്‍വന്‍ താഴ്‌വരയിലെ എല്‍ എ സി യെ മാനിച്ചില്ലെന്നും ഇന്ത്യകുറ്റപ്പെടുത്തി.   ഉയര്‍ന്ന നയതന്ത്ര, സൈനിക തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ ധാരണ ചൈന മാനിച്ചിരുന്നെങ്കില്‍ സംഘര്‍ഷവും മരണങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. അതിര്‍ത്തിയുമായി ബന്ധപ്പെട്ട്, ഇന്ത്യ എപ്പോഴും വളരെ ഉത്തരവാദിത്തമുള്ള നിലപാടാണ് സ്വീകരിച്ചുപോരുന്നത്. ഇന്ത്യയുടെ എല്ലാ പ്രവര്‍ത്തനങ്ങളും എല്‍ എ സിക്ക് അകത്തു തന്നെയായിരുന്നു. ഈ ധാരണ ചൈനയും മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിദേശകാര്യവക്താവിന്റെ പ്രസ്താവനയില്‍ പറയുന്നു. സംയുക്തസേന തലവന്‍ ജനറല്‍ ബിപിന്‍ റാവത്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വസതിയിലെത്തി വിവരങ്ങള്‍ ധരിപ്പിച്ചു. രാജ്‌നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വീഡിയോകോള്‍ വഴി കൂടിയാലോചന നടത്തി. പ്രതിരോധമന്ത്രി സേനാ മേധാവിമാരുമായി രണ്ടുവട്ടം ചര്‍ച്ച നടത്തി. വിദേശമന്ത്രി എസ് ജയ്ശങ്കറും പങ്കുചേര്‍ന്നു. 3,488 കിലോമീറ്റര്‍ വരുന്ന ഇന്ത്യ–ചൈന അതിര്‍ത്തിയിലെ കിഴക്കന്‍ ലഡാക്കില്‍ മെയ് ആദ്യവാരമാണ് സംഘര്‍ഷം രൂപംകൊണ്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial