Connect with us

National

ഇന്ത്യ സമാധാനം കാംക്ഷിക്കുന്നു; പ്രകോപിപ്പിച്ചാല്‍ അര്‍ഹിക്കുന്ന മറുപടി നല്കുമെന്ന് പ്രധാനമന്ത്രി

Varthamanam Bureau

Published

on

ന്യുദല്‍ഹി: ഇന്ത്യ സമാധാനം കാംക്ഷിക്കുന്നുവെന്നും  എന്നാല്‍, പ്രകോപിപ്പിച്ചാല്‍ ഇന്ത്യ അര്‍ഹിക്കുന്ന മറുപടി നല്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാല്‍വന്‍ താഴ്‌വരയില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരു കേണല്‍ ഉള്‍പ്പടെ 20 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതിന്റെ പശ്ചാതലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിന് മുന്നോടിയായാണ് പ്രധാനമന്ത്രി ഈ അഭിപ്രായപ്രകടനം നടത്തിയത്.ഗാല്‍വന്‍ താഴ്‌വരയില്‍ നമ്മുടെ മാതൃഭൂമി സംരക്ഷിക്കവേ ഭാരതമാതാവിന്റെ ധീരരായ മക്കള്‍ പരമമായ ത്യാഗം വരിച്ചു. രാഷ്ട്രസേവനത്തിനിടെ നടത്തിയ പരമത്യാഗത്തിന് അവരെ  അ‘ഭിവാദ്യം ചെയ്യുന്നുവെന്നും  ഹൃദയംഗമമായ നന്ദിയോടെ  അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.രാജ്യമൊന്നാകെ നിങ്ങള്‍ക്കൊപ്പമുണ്ട്. രാജ്യം നിങ്ങളോട് അനുകമ്പ പുലര്‍ത്തുന്നുവെന്നും  രക്തസാക്ഷികള്‍ ചെയ്ത പരമത്യാഗം വൃഥാവിലാകില്ലെന്നുംഅദ്ദേഹം പറഞ്ഞു.ഏതു സാഹചര്യത്തിലും രാജ്യത്തിന്റെ ഒരിഞ്ചു ‘ഭൂമിയും ആത്മാ‘ഭിമാനവും ഇന്ത്യ ഉറപ്പായും സംരക്ഷിക്കും. സാംസ്‌കാരികമായി സമാധാനത്തെ സ്‌നേഹിക്കുന്ന രാജ്യമാണ് ഇന്ത്യ. നമ്മുടെ ചരിത്രം സമാധാനത്തെ ഇഷ്ടപ്പെടുന്ന രാജ്യത്തിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി. അയല്‍രാജ്യങ്ങളുമായി നാം എല്ലായ്‌പ്പോഴും സഹകരണാടിസ്ഥാനത്തിലും സൗഹൃദപരമായുമാണ് പ്രവര്‍ത്തിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തപ്പോഴെല്ലാം അതു തര്‍ക്കത്തിലേക്കു വഴിമാറാതിരിക്കാന്‍ നാം ശ്രദ്ധിച്ചുവെന്നും അദ്ദേഹം തുടര്‍ന്നു.ഇന്ത്യ  ഒരിക്കലും ആരെയും പ്രകോപിപ്പിച്ചില്ല. അതേസമയം, നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായതുമില്ല. ആവശ്യമായപ്പോഴെല്ലാം നാം സ്വന്തം കരുത്തു പ്രകടിപ്പിച്ചിട്ടുണ്ട്. അതുവഴി രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാനുള്ള ശേഷി വെളിപ്പെടുത്തിയിട്ടുമുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി  സര്‍വകക്ഷിയോഗം വിളിച്ചു
ന്യുദല്‍ഹി: അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ച് മണിക്ക് വിഡിയോകോണ്‍ഫറന്‍സിലുടെയാണ് യോഗം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial