Connect with us

Kerala

ഇന്ത്യ സ്‌കില്‍സ് കേരള2020: നൈപുണ്യ മേളയിലെ അഞ്ച് മത്സരങ്ങളില്‍ നേരിട്ട് പങ്കെടുക്കാന്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

Varthamanam Bureau

Published

on

തിരുവനന്തപുരം: തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പിന്റെയും കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെയും (കെയ്‌സ്) സംയുക്താ’ിമുഖ്യത്തില്‍ നടത്തുന്ന ഇന്ത്യ സ്‌കില്‍സ് കേരള2020 നൈപുണ്യ മത്സരങ്ങളിലെ അഞ്ച് സ്‌കില്ലുകളില്‍ നേരിട്ടു പങ്കെടുക്കാന്‍ അവസരം നല്‍കുന്ന വൈല്‍ഡ് കാര്‍ഡ് മത്സരങ്ങള്‍ ഫെബ്രുവരി 15 ന് നടത്തും.
ക്ലൗഡ് കമ്പ്യൂട്ടിങ്, പ്രിന്റ് മീഡിയ ടെക്‌നോളജി, ഐടി സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് ഫോര്‍ ബിസിനസ്, ഐടി നെറ്റ് വര്‍ക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍, ജ്വല്ലറി എന്നീ ഇനങ്ങളിലാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുള്ളത്.
പ്രിന്റ് മീഡിയ ടെക്‌നോളജിയില്‍ ഷൊര്‍ണൂര്‍ ഗവ പോളി ടെക്‌നിക്കിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്രിന്റിംഗ് ടെക്‌നോളജിയും ജ്വല്ലറിയില്‍ കളമശേരി ഗവ. ഐടിഐയും മറ്റുള്ള മത്സരങ്ങള്‍ക്ക് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്‌കേരളയുമാണ് മത്സരവേദികള്‍.
ഇന്ത്യ സ്‌കില്‍സ് കേരള 2020ലെ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി അനുവദിക്കുകയില്ല. 1996 ജനുവരി ഒന്നിനോ ശേഷമോ ജനിച്ചവരായിരിക്കണം ക്ലൗഡ് കമ്പ്യൂട്ടിങില്‍ പങ്കെടുക്കേണ്ടത്. മറ്റുള്ള സ്‌കില്ലുകളില്‍ 1999 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ചവര്‍ക്ക് മത്സരിക്കാം.
ഈ മത്സരങ്ങളില്‍നിന്ന് വിജയിക്കുന്ന ആറു പേര്‍ക്ക് ഫെബ്രുവരി 22 മുതല്‍ 24 വരെ കോഴിക്കോട്ടു നടക്കുന്ന സംസ്ഥാനതല നൈപുണ്യ മേളയില്‍ പങ്കെടുക്കാം. സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും രണ്ടാംസ്ഥാനക്കാര്‍ക്ക് അര ലക്ഷം രൂപയും പങ്കെടുക്കുന്നവര്‍ക്ക് പതിനായിരം രൂപയും സമ്മാനം ല’ഭിക്കും.
മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ വയസ് തെളിയിക്കുന്ന രേഖകളും ഒറിജിനല്‍ ആധാര്‍കാര്‍ഡും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം അതത് സെന്ററുകളില്‍ 15 ന് രാവിലെ ഒന്‍പതുമണിക്ക് മുമ്പ് എത്തണം. ഫോണ്‍ 9495831832,9447974001.
കൊറോണ വൈറസ് : സംസ്ഥാനത്ത് 3144 പേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: നോവല്‍ കൊറോണ വൈറസ് രോഗം ലോകത്ത് വിവിധ രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3144 പേര്‍ നിരീക്ഷണത്തില്‍. ഇവരില്‍ 3099 പേര്‍ വീടുകളിലും, 45 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 330 സാമ്പിളുകള്‍ എന്‍ഐവി യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 288 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല. വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ 72 പേരില്‍ രണ്ട് പേര്‍ തമിഴ്‌നാടില്‍ നിന്നുള്ളവരാണ്. ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കേരളത്തിലുള്ള 70 പേരില്‍ 66 പേരുടേയും പരിശോധനാ ഫലം നെഗറ്റീവ് ആണ്, ഒരു റിസള്‍ട്ട് ല’ഭിക്കാനുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കേണ്ടതാണ്. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായും, മൂക്കും തൂവാലകൊണ്ട് മൂടേണ്ടതും, ഇടയ്ക്കിടെ കൈകള്‍ സോപ്പും, വെളളവും ഉപയോഗിച്ച് കഴുകേണ്ടതുമാണ്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും ഇന്ത്യയിലെത്തി 28 ദിവസങ്ങള്‍ കഴിയുന്നതുവരെ വീടുകളില്‍ത്തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്. പൊതു ജനങ്ങള്‍ക്ക് സംശയ നിവാരണത്തിനായി സംസ്ഥാന തലത്തിലും ജില്ലാ ആസ്ഥാനങ്ങളിലും 24 മണിക്കുര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകള്‍ സജ്ജമാണ്.
വിമാനത്താവള നിരീക്ഷണത്തിനും, ആശുപത്രി നിരീക്ഷണത്തിനും ഗതാഗത സംവിധാനം ഉറപ്പു വരുത്താനും വേണ്ട മാനവവി’വശേഷി എല്ലാ ജില്ലകളിലും ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലേയും തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ മതിയായ ‘ഭൗതിക സാഹചര്യങ്ങളും പ്രത്യേക ചികിത്സാ സകര്യങ്ങളും ഉറപ്പു വരുത്തിയിട്ടുണ്ട്. കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ പ്രദാനം ചെയ്യുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 215 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. 2552 ടെലിഫോണിക്ക് കൗണ്‍സിലിംഗ് സേവനങ്ങള്‍ ഇത് വരെ ലഭ’്യമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial