Connect with us

Kerala

ഇന്ന് 81 ലക്ഷം തൈകള്‍ നടും

Varthamanam Bureau

Published

on

  • ഭൂമിക്ക് കുടചൂടാന്‍ ഒരുകോടി മരങ്ങള്‍;
    ഒരു കോടി ഒന്‍പതു ലക്ഷം വൃക്ഷത്തൈകള്‍ നടും
  • പരിസ്ഥിതി ദിനത്തില്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും
    5 വൃക്ഷത്തൈകള്‍ വീതം വച്ചുപിടിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ഒരുകോടി ഒന്‍പതു ലക്ഷം വൃക്ഷത്തൈകള്‍ നട്ട് പരിസ്ഥിതി ദിനം ആചരിക്കും. ജൂണ്‍ 5ന് 81 ലക്ഷം തൈകള്‍ നടും. ജൂലൈ ഒന്നു മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ 28 ലക്ഷം തൈകള്‍ നടും. ‘ഭൂമിക്ക് കുടചൂടാന്‍ ഒരുകോടി മരങ്ങള്‍’ എന്ന ശീര്‍ഷകത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 2017-18ല്‍ ഒരു കോടി, 2018-19ല്‍ രണ്ടു കോടി, 2019-20ല്‍ മൂന്നു കോടി എന്നിങ്ങനെ വൃക്ഷത്തൈകള്‍ നട്ടു. എന്നാല്‍ തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളിലെ പ്രളയം തൈകളുടെ നിലനില്‍പ്പിനെ ബാധിച്ചു. ഈ സാഹചര്യത്തിലാണ് വൃക്ഷവല്‍ക്കരണ പ്രവര്‍ത്തനങ്ങളെ സ്ഥായിയാക്കുന്നതിനും കൃത്യമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമായി പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചത്.

പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഇന്ന് എല്ലാ പോലീസ് സ്റ്റേഷനുകളിലും കുറഞ്ഞത് അഞ്ച് വൃക്ഷത്തൈവീതം വച്ചുപിടിപ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. ബറ്റാലിയനുകളിലും എ ആര്‍ ക്യാമ്പുകളിലും 100 വൃക്ഷത്തൈകള്‍ വീതം വച്ചുപിടിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൃഷിവകുപ്പിന്റേയും സന്നദ്ധസംഘടനസകളുടേയും സഹായത്തോടെ പച്ചക്കറികള്‍ വളര്‍ത്താന്‍ നടത്തുന്ന പദ്ധതികള്‍ പൊലീസ് സ്റ്റേഷനുകളിലും ബറ്റാലിയനുകളിലും മറ്റ് പൊലീസ് ഓഫീസുകളിലും കൂടി വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്കും കമാണ്ടന്റുമാര്‍ക്കും യൂണിറ്റ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ മാര്‍ക്ഷനിര്‍ദ്ദേശങ്ങളും പാലിച്ചുവേണം പരിപാടികള്‍ സംഘടിപ്പിക്കേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial