Connect with us

Kerala

ഉംപന്‍ ചുഴലിക്കാറ്റ് കരയിലെത്തി; ബംഗാളിലും ഒഡീഷയിലും വ്യാപകനാശം

Varthamanam Bureau

Published

on


കൊല്‍ക്കത്ത : കൊല്‍ക്കത്തിയിലും സമീപപ്രദേശങ്ങളിലും നാശം വിതച്ചുകൊണ്ട് ഉംപുന്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു.  ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് ഉംപുന്‍ കരയില്‍ പ്രവേശിച്ചത്. ബംഗാളിലെ ദിഗക്കും ബംഗ്ലാദേശിലെ ഹാത്തിയ ദ്വീപിനുമിടയിലായാണ് ചുഴലിക്കാറ്റ് കരതൊട്ടത്.  ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ബംഗാളില്‍ രണ്ടുപേര്‍ മരിച്ചു. ഹൗറജില്ലയിലും 24 പര്‍ഗാന ജില്ലയിലെ മിനാഖാന്‍ പ്രദേശത്തുമായാണ് മരണങ്ങളുണ്ടായത്. എന്‍ ഡി ആറ് എഫിന്റെ 39 സംഘങ്ങളാണ് ബംഗാളിലുംഒഡീഷയിലുമായി രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുള്ളത്. ചുഴലികാറ്റ് കര തൊട്ടെങ്കിലും മഴയും കാറ്റും അടുത്ത 24 മണിക്കുറും തുടരുമെന്നും അടുത്ത 24 മണിക്കുറിലും കനത്ത ജാഗ്രത ആവശ്യ.മാണെന്നും അധികൃതര്‍ വ്യക്തമാക്കി. 190 കിലോമീറ്റര്‍ വേഗതയുണ്ടായിരുന്ന ചുഴലിക്കാറ്റ് കര തൊടുന്നതിന് മുമ്പുള്ള സമയത്ത് പല പ്രദേശങ്ങളിലും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശീയിരുന്നത്. ചില പ്രദേശങ്ങളില്‍ 180 കിലോമീറ്റര്‍ വേഗതവരെ കാറ്റിനുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളളുണ്ട്. ശക്തമായ മഴയും  പെയ്യുന്നുണ്ട്. കൊല്‍ക്കത്തയില്‍ പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി വ്യാപാരസ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ചുഴലിക്കാറ്റിന്റെ ആദ്യ ‘ഭാഗം ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ബംഗാളില്‍ പ്രവേശിച്ചിരുന്നു.ഉംപുണ്‍ ചുഴലിക്കാറ്റ്  ഒഡീഷ തീരത്തും വന്‍ നാശം വിതച്ചു. ഒഡീഷയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. റോഡ്, വൈദ്യുതി സംവിധാനങ്ങളും താറുമാറായി. ഇന്നലെ രാവിലെ മുതല്‍ അതിശക്തമായ മഴയാണ് ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളുടെ തീരത്ത്. അനുഭവപ്പെട്ടത്. ബംഗാളില്‍ നാലുലക്ഷത്തോളം പേരെയും ഒഡിഷയില്‍ 1,19,075 പേരെയുമാണ്  മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. .1704 അഭയ കേന്ദ്രങ്ങളിലേക്കാണ് ഒഡിഷയിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചത്. ചുഴലിക്കാറ്റില്‍പ്പെട്ട് ഒഡീഷയില്‍ ഒരാള്‍ മരിച്ചു. സത്ഭയയില്‍ വീട് തകര്‍ന്നാണ് മരണം. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്നും ചെങ്കല്‍പ്പേട്ടില്‍ നിന്നും ബംഗാളിലേക്ക് പുറപ്പെടേണ്ടിയിരുന്ന രണ്ട് ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial