Connect with us

International

മുൻകേന്ദ്രമന്ത്രിഎം.പി.വീരേന്ദ്ര കുമാർ (84) അന്തരിച്ചു.1936- 2020

Varthamanam Bureau

Published

on

  • മരണം ഇന്നലെ രാത്രി 11.30 ന്
  • സംസ്ക്കാരം ഇന്ന് 5 ന് കൽപ്പറ്റയിൽ

കോഴിക്കോട് : മാതൃഭൂമി യുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറും മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ എം പി വീരേന്ദ്രകുമാര്‍ എം പി അന്തരിച്ചു. ഹൃദായാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 11.—30ഓടെയായിരുന്നു അന്ത്യം. 83 വയസായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച വയനാട് കല്‍പ്പറ്റയില്‍.
കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായി. 1987 ല്‍ കേരള നിയമസഭാംഗവും വനം വകുപ്പു മന്ത്രിയുമായി. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെച്ചു. 1936 ജൂലൈ 22 ന് വയനാട്ടിലെ കല്പറ്റയില്‍ ജനിച്ചു. പിതാവ്: പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന പരേതനായ എം കെ പത്മപ്രഭാഗൗഡര്‍. മാതാവ്: മരുദേവി അവ്വ. മദിരാശി വിവേകാനന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍നിന്ന് എം ബി എ ബിരുദവും നേടി. 1992—93, 2003—04, 2011—12 കാലയളവില്‍ പി ടി ഐ ചെയര്‍മാനും 2003—04 ല്‍ ഐ എന്‍ എസ് പ്രസിഡന്റുമായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത്  ജയപ്രകാശ് നാരായണ്‍ ആണ് സോഷ്യലിസ്റ്റ് പാര്‍ടിയില്‍ അംഗത്വം നല്കിയത്.  ‘ഭാര്യ : ഉഷ. മക്കള്‍ : ആഷ, നിഷ, ജയലക്ഷ്മി, ശ്രേയാംസ് കുമാര്‍(മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടര്‍) .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial