Connect with us

National

എന്‍.ആര്‍.സി രാജ്യവ്യാപകമായി നടപ്പാക്കില്ലെന്ന് കേന്ദ്രം

Varthamanam Bureau

Published

on


ന്യൂദല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരായും ദേശീ യ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുള്ള നീക്കങ്ങള്‍ക്കെതിരായും രാജ്യവ്യാപകമായി  ശക്തമായ പ്രതിഷേധങ്ങളും പല തലങ്ങളിലുള്ള പ്ര ക്ഷോഭങ്ങളും തുടരുന്നതിനിടെ  രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആ ഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യവ്യാപകമായി പൗരന്‍മാരുടെ രജിസ്റ്റര്‍ തയാറാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടുമാസമായി സി.എ.എ, എന്‍.ആര്‍.സി എന്നിവയ്‌ക്കെതിരേ നടക്കുന്ന ശക്തമായ പ്രതിഷേധം തണുപ്പിക്കാനാണ് സര്‍ക്കാര്‍ ഇപ്പോഴത്തെ നീക്കത്തിലൂടെ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഡിസംബറിലാണ് സി.എ.എ പാര്‍ലമെന്റില്‍ പാസാക്കിയത്.
എന്‍ആര്‍സി നടപ്പാക്കുന്നതിനെക്കുറിച്ചും അത് ജനങ്ങള്‍ക്ക് എങ്ങനെ അധിക ബാധ്യതയാകുമെന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഇപ്പോള്‍ ഉയരുന്നില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ‘ഈ നിമിഷം വരെ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കുന്നതിനായുള്ള നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെ ന്നാണ്  ആഭ്യന്തര മന്ത്രാലയം ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയത്. ഇതാദ്യമായാണ് സര്‍ക്കാര്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കില്ലെന്നത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കുന്നത്.  ആദ്യഘട്ടത്തില്‍ എന്‍.ആര്‍.സിയും എന്‍.പി.ആറും രാജ്യം മുഴുവന്‍ നടപ്പാക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം പിന്നീട് പിന്നോട്ടുപോയിരുന്നു. എ ന്നാല്‍ പ്രധാനമന്ത്രിയില്‍നി ന്ന് ഇത്തരത്തിലുള്ള പ്രതികരണമുണ്ടായശേഷവും പല  ബിജെപി നേതാക്കളും  എന്‍.ആര്‍.സിയും എന്‍.പി.ആറും സി.എ.എയും രാജ്യം മുഴുവന്‍ നടപ്പാക്കുമെന്നായിരുന്നു പൊതുയോഗങ്ങളില്‍ പ്രസംഗിച്ചിരുന്നത്.
അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ പട്ടികയുടെ മാതൃകയില്‍ രാജ്യമൊട്ടാകെ എന്‍.ആര്‍.സി നടപ്പാക്കുമെന്ന നിലപാടാണ് ബിജെപിയും കേന്ദ്ര സര്‍ക്കാറും സ്വീകരിച്ചു വരുന്നത്. പുതുക്കുന്ന ജനസംഖ്യ രജിസ്റ്റര്‍ പ്രയോജനപ്പെടുത്തി ദേശീയ പൗരത്വ പട്ടിക നടപ്പാക്കാനാണ് കേന്ദ്രം നീക്കമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വിവാദമായ പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് നേരത്തെ പാസാക്കിയിരുന്നു. ഇതു പ്രകാരം 2014 ഡിസംബര്‍ 31 കാലപരിധിയില്‍ ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗക്കാരായ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. നിലവില്‍ ഇന്ത്യന്‍ പൗരത്വത്തിന് 11 വര്‍ഷം രാജ്യത്ത് താമസിക്കണമെന്നത് അഞ്ച് വര്‍ഷമായി കേന്ദ്രം കുറക്കുകയും ചെയ്തു.
അതിനിടെ ദേശീയ ജനസംഖ്യ രജിസ്റ്ററിന് ( എന്‍.പി. ആര്‍) വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ യാതൊരുവിധ രേഖകളും നല്‌കേണ്ടതില്ലെന്നും ആധാര്‍ നമ്പര്‍ ചേര്‍ക്കുകയെന്നത് സ്വയം തീരുമാനിക്കാവുന്നകാര്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എന്‍ ആര്‍ സി നടപ്പാക്കുന്നതിനെതിരായി പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കര്‍ശനനിലപാട് സ്വീകരിക്കുകയും എന്‍.പി.ആറിലെ പുതിയ ചോദ്യങ്ങളോട് സഹകരിക്കില്ലെന്നും വ്യക്തമാക്കിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ ആവര്‍ത്തിച്ചുള്ള വിശദീകരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial