Connect with us

District News

എൻ.എസ്.കെ ചുള്ളി “കരുതലോണം 2020 ” വീട്ടമ്മമാർക്കൊ‌രോണസമ്മാനം ഉദ്ഘാടനം നടത്തി

Varthamanam Bureau

Published

on

അങ്കമാലി /അയ്യമ്പുഴ: നാട്ടൊരുമ സാമൂഹിക കൂട്ടായ്മ (എൻ.എസ്.കെ )യുടെ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച

“കരുതലോണം 2020 ”   അങ്കമാലി  എം.എൽ.എ റോജി എം. ജോൺ  ഉത്ഘാടനം ചെയ്തു. ആയിരം രൂപാ വീതം അയ്യമ്പുഴ പഞ്ചായത്തിലെ 53 കുടുംബങ്ങൾക്കുള്ള  ഓണാസമ്മാനത്തിൻ്റെ ആദ്യ സഹായവിതരണവും നിർവ്വഹിച്ചു.

എൻ.എസ്.കെ വൈസ് പ്രസിഡന്റ് സേവി പാപ്പച്ചൻ, പ്രവർത്തകരായ രതീഷ്, സുബാഷ് ജിജോ കണ്ണമ്പുഴ സാമൂഹ്യ പ്രവർത്തകൻ ദിന്നി ഒലിവ്മൗണ്ട് എന്നിവർ സംയുക്ഹാതമായി സഹായങ്ങൾ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിലെത്തിച്ചു വിതരണം നടത്തി. അയ്യമ്പുഴയിൽ ആദ്യമായാണ് ഓണാഘോഷവുമായി ബന്ധപ്പെട്ട് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളിലേക്ക് ഒരു കൂട്ടായ്മ സാമ്പത്തികസഹായം നേരിട്ടെത്തിക്കുന്നത്. എൻ.എസ്.കെ  സെക്രട്ടറി പ്രിൻസ് പൈനാടത് നന്ദി രേഖപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial