Connect with us

International

കനത്ത സുരക്ഷാ മുന്‍കരുതലില്‍ പരീക്ഷകള്‍ക്ക് തുടക്കമായി:പരീക്ഷഎഴുതിയവര്‍ വിഎച്ച്എസ്ഇ: 99.02 % എസ്എസ്എല്‍സി: 99.91 %

Varthamanam Bureau

Published

on


തിരുവനന്തപുരം:അടച്ചുപൂട്ടലിനെത്തുടര്‍ന്ന് മാറ്റിവെച്ച എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ കനത്ത സുരക്ഷാ മുന്‍കരുതലുകളോടെ നടന്നു. വിഎച്ച്എസ്ഇ ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ രാവിലെ 9.45 നും എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്ക് 1.45 നുമാണ് നടന്നത്. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചാണ് വിദ്യാര്‍ഥികളെ സ്‌കൂളിനകത്തേക്ക് പ്രവേശിപ്പിച്ചത്. ഗേറ്റിനു പുറത്ത് വച്ച് തന്നെ സാനിറ്റൈസര്‍ നല്‍കുകയും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന നടത്തുകയും ചെയ്തു. എല്ലാവര്‍ക്കും മാസ്‌ക്ക് വിതരണം ചെയ്തു. സ്‌കൂള്‍ കവാടത്തിനടുത്ത് പ്രത്യേക ഹെല്‍പ് ഡെസ്‌ക് സജ്ജീകരിച്ചിരുന്നു. നിര്‍ദ്ദേശങ്ങള്‍ മൈക്കിലൂടെ അനൗണ്‍സ് ചെയ്തു. സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖയും കുട്ടികള്‍ക്ക് നല്‍കി. കുട്ടികള്‍ കൂട്ടം കൂടി നില്‍ക്കാനോ ചേര്‍ന്നിരിക്കാനോ അനുവദിക്കാതെ ക്ലാസ് റൂമുകളിലേക്ക് പോകാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളെയും എസ്എസ്എല്‍സി പരീക്ഷ എഴുതുന്നവരെയും പ്രത്യേകം ഗേറ്റുകളിലൂടെയാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്.  പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളെ മാത്രം സ്‌കൂളിനകത്ത് പ്രവേശിക്കാന്‍ അനുവദിച്ചു. പരീക്ഷയ്ക്ക് മുന്‍പ് തന്നെ ക്ലാസ് റൂമും പരിസരവും അണു നശീകരണം നടത്തിയിരുന്നു.പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം മുഴുവന്‍ സമയവും ഉണ്ടായിരുന്നു. സ്റ്റുഡന്റ് പോലീസ്, എന്‍സിസി, ജെആര്‍സിഎന്നീ വിഭാഗങ്ങളിലെ കുട്ടികളുടെ സേവനവും പരീക്ഷ സമയം മുഴുവന്‍ സ്‌കൂളില്‍ ഉറപ്പു വരുത്തി.  സ്‌കൂള്‍ ബസിലും രക്ഷാകര്‍ത്താക്കള്‍ നേരിട്ടുമാണ് കുട്ടികളെ സ്‌കൂളിലെത്തിച്ചത്.  ആയിരത്തിലധികം വിദ്യാര്‍ഥിനികള്‍  പരീക്ഷ എഴുതുന്ന കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെജീവന്‍ബാബു നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
പരീക്ഷകള്‍ പുനരാരംഭിച്ചു

പരീക്ഷഎഴുതിയവര്‍
വിഎച്ച്എസ്ഇ: 99.02 ശതമാനം
എസ്എസ്എല്‍സി: 99.91 ശതമാനം

ഇന്നലെ  രാവിലെ നടന്ന വിഎച്ച്എസ്ഇ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത് 56,345 കുട്ടികളില്‍ 55,794 പേര്‍ പരീക്ഷ എഴുതി. ഉച്ചയ്ക്കുശേഷം നടന്ന എസ്എസ്എല്‍സി കണക്ക് പരീക്ഷയ്ക്ക് ആകെ രജിസ്റ്റര്‍ 4,22,450 കുട്ടികളില്‍ 4,22,077 പേര്‍ പരീക്ഷ എഴുതി. വിഎച്ച്എസ്ഇ വിഭാഗത്തില്‍ 99.02 ശതമാനവും എസ്എസ്എല്‍സി വിഭാഗത്തില്‍ 99.91 ശതമാനവും കുട്ടികള്‍ പരീക്ഷ എഴുതി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial