Connect with us

Kerala

കശുവണ്ടി വ്യവസായം ചെറുകിട ഇടത്തരം വ്യവസായ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി

Varthamanam Bureau

Published

on

തിരുവനന്തപുരം: കശുവണ്ടി സംസ്‌ക്കരണ വ്യവസായത്തെ ചെറുകിട –  ഇടത്തരം  വ്യവസായ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പരാമാവധി  ബാങ്കിംഗ് സഹായങ്ങളും, സര്‍ക്കാര്‍ സഹായങ്ങളും ലഭ്യമാക്കുന്നതിനുള്ള  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ഫിഷറീസ,് കശുവണ്ടി   വ്യവസായ മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.
കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം എം.എസ്.എം.ഇ. സ്‌കീമിന്റെ നിബന്ധനകള്‍ പരിഷ്‌ക്കരിച്ച് കശുവണ്ടി വ്യവസായത്തെ ചെറുകിട – ഇടത്തരം വ്യവസായത്തിന്റെ   പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്.  അതിനാല്‍  ഈ വ്യവസായങ്ങള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും കശുവണ്ടി വ്യവസായത്തിനും അര്‍ഹതയുണ്ട്.
മൂന്ന് ലക്ഷത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന കശുവണ്ടി വ്യവസായത്തിന് ആവശ്യമായ ബാങ്കിംഗ് സൗകര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ കശുവണ്ടി വ്യവസായത്തിന് ലഭ്യമാക്കാന്‍ ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial