Connect with us

Ernakulam

കിണറ്റിൽ വീണ കാട്ടനയെ വനപാലകരുടെ നേതൃത്വത്തിൽ രക്ഷപെടുത്തി

Varthamanam Bureau

Published

on

കോതമംഗലം: പൂയംകുട്ടിയിൽ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി.

പുലർച്ചെ യായിരുന്നു സംഭവം

ജനവാസ മേഖലയിൽ ഇറങ്ങിയ കരിവീരൻ സ്വകാര്യ വെക്തിയുടെ ഉപയോഗശൂന്യമായ കിണറ്റിൽ വിഴുകയായിരുന്നു.

വനം വകുപ്പിന്‍റെ നേതൃത്വത്തിൽ കിണറിന് സമാന്തരമായി കുഴി എടുത്താണ് ആനയെ രക്ഷപ്പെടുത്തിയത്.

ആദ്യം ആന സ്വയം രക്ഷപ്പെടാന്‍ നോക്കി. നടന്നില്ല. അപ്പോഴേക്കും വനംവകുപ്പും ഫയര്‍ഫോഴ്സുമെത്തി. ഇടക്കിടെ നാട്ടിലിറങ്ങുന്ന വന്യജീവി പ്രശ്നത്തിന് പരിഹാരം കാണാതെ ആനയെ രക്ഷപ്പെടുത്താന്‍ സമ്മതിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഒടുവില്‍ നാട്ടുകാരെ അനുനയിപ്പിച്ച് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. ജെസിബി കൊണ്ട് മണ്ണിടിച്ചാണ് ആനയെ രക്ഷിച്ചത്. ആനക്ക് പരിക്കൊന്നുമില്ല. ഉടന്‍ ആന കാട് കയറുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial