Connect with us

Kerala

കേരളത്തില്‍ മത്സ്യലഭ്യത കുറഞ്ഞു; മത്തി കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവുംതാഴ്ന്ന നിലയില്‍

Varthamanam Bureau

Published

on

  • രാജ്യത്തെ മൊത്ത സമുദ്രമത്സ്യോല്‍പാദനത്തില്‍ നേരിയ വര്‍ധനവ്
  • കേരളത്തിലെ മത്തിയുടെ ലഭ്യത കഴിഞ്ഞ വര്‍ഷം 44,320 ടണ്‍
  • 2018ല്‍ 77,093 ടണ്‍ 2012ല്‍ 3.9 ലക്ഷം ടണ്‍

കൊച്ചി: കേരളത്തില്‍ അയലയുടെയും മത്തിയുടെയും ലഭ്യതയില്‍ വന്‍ ഇടിവ്‌രേഖപ്പെടുത്തികേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) വാര്‍ഷിക പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാനത്തിന്റെമൊത്ത മത്സ്യലഭ്യതയിലും ഗണ്യമായ കുറവാണുണ്ടായത്. മുന്‍വര്‍ഷത്തേക്കാള്‍ 15.4 ശതമാനമാണ്കുറവ്. 2019ല്‍ ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് പിടിച്ച മത്സ്യസമ്പത്തിന്റെ കണക്കാണ്‌സിഎംഎഫ്ആര്‍ഐ പുറത്തുവിട്ടത്. കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെലഭ്യത കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവുംതാഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. വെറും 44,320 ടണ്‍ മത്തി മാത്രമാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ലഭിച്ചത്. 2018ല്‍ ഇത് 77,093 ടണ്‍ ആയിരുന്നു. 2012ല്‍ 3.9 ലക്ഷം ടണ്‍ സംസ്ഥാനത്ത് നിന്ന് പിടിച്ചിരുന്നു. അതിന് ശേഷമുള്ള ഓരോവര്‍ഷങ്ങളിലും മത്തി കുറഞ്ഞുവന്നെങ്കിലും 2017ല്‍ ചെറിയതോതില്‍കൂടി. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും മത്തിയുടെ ഉല്‍പാദനം വീണ്ടുംതാഴോട്ടാണ്. സമുദ്രആവാസവ്യവസ്ഥയിലെ മാറ്റങ്ങള്‍ മത്തിയുടെ വളര്‍ച്ചയെകാര്യമായി ബാധിക്കുന്നതാണ്കാരണം. ഈ കണ്ടെത്തലിനെ തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷംകേരളത്തില്‍ മത്തി കുറയുമെന്ന് സിഎംഎഫ്ആര്‍ഐ നേരത്തെ തന്നെ പ്രവചിച്ചിരുന്നു. അയല മുന്‍വര്‍ഷത്തേക്കാള്‍ 50 ശതമാനമാണ്‌കേരളത്തില്‍കുറഞ്ഞത്. ലഭിച്ചത് 40,554 ടണ്‍. 2018ല്‍ കേരളത്തില്‍ ഏറ്റവുംകൂടുതല്‍ ലഭിച്ച മത്സ്യമായിരുന്നു അയല. മത്സ്യലഭ്യതയില്‍കുറവുണ്ടായെങ്കിലുംരാജ്യത്തെ സമുദ്രമത്സ്യോല്‍പാദനത്തില്‍കേരളംമൂന്നാംസ്ഥാനം നിലനിര്‍ത്തി. തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ്മുന്നിലുള്ളത്. ഇത്തവണ കൊഴുവയാണ് സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ പിടിച്ച മത്സ്യം (74,194 ടണ്‍).
സാമ്പത്തിക മൂല്യം കൂടി
കഴിഞ്ഞ വര്‍ഷം രാജ്യത്താകെ ലാന്‍ഡിംഗ് സെന്ററുകളില്‍വിറ്റഴിക്കപ്പെട്ടത് 60,881 കോടിരൂപയുടെ മത്സ്യമാണ്. മുന്‍വര്‍ഷത്തേക്കാള്‍ 15.6 ശതമാനമാണ്‌വര്‍ധനവ്. കേരളത്തില്‍ 12,387കോടി രൂപയുടെ മത്സ്യമാണ്‌ലാന്‍ഡിംഗ് സെന്ററുകളില്‍വിറ്റത്. 20.35 ശതമാനത്തിന്റെവര്‍ധനവുണ്ട്. ചില്ലറ വ്യാപാര കേന്ദ്രങ്ങളില്‍ 92,356 കോടിരൂപയുടെമീനാണ് രാജ്യത്താകെവില്‍പന നടത്തിയത് (വര്‍ധനവ് 15%). കേരളത്തില്‍ 17,515 കോടി രൂപയുടെ മീന്‍ ചില്ലറ വ്യാപാരത്തിലൂടെവില്‍പന നടത്തി. വര്‍ധനവ് 18.97 ശതമാനം. ലാന്‍ഡിംഗ് സെന്ററുകളില്‍ ഒരുകിലോമീനിന് 12.2 ശതമാനം കൂടിശരാശരിവില 170.5 രൂപയുംചില്ലറ വ്യാപാരത്തില്‍ 12 ശതമാനം കൂടി 258 രൂപയും ലഭിച്ചു.സിഎംഎഫ്ആര്‍ഐയിലെ ഫിഷറിറിസോഴ്സസ്അസസ്മെന്റ്‌വിഭാഗമാണ് കണക്കുകള്‍ തയ്യാറാക്കിയത്. ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍, ഡോ ടി വി സത്യാനന്ദന്‍, ഡോപ്രതിഭ രോഹിത്, ഡോ പി യു സക്കറിയ, ഡോ പി ലക്ഷ്മിലത, ഡോ ഇ എം അബ്ദുസ്സമദ്, ഡോ ജോസിലിന്‍ ജോസ്, ഡോ ആര്‍ നാരായണകുമാര്‍, ഡോസി രാമചന്ദ്രന്‍ എന്നിവര്‍വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

ദേശീയതലത്തില്‍ നേരിയ വര്‍ധനവ്

  • ഗുജറാത്തിനെ മറികടന്ന് തമിഴ്‌നാട് ഒന്നാമത്
  • ആകെയുള്ള മത്സ്യലഭ്യതയില്‍ 21.7 ശതമാനം തമിഴ്‌നാട്ടില്‍

കേരളത്തില്‍കുറഞ്ഞെങ്കിലും രാജ്യത്തെ മൊത്തം സമുദ്രമത്സ്യോല്‍പാദനത്തില്‍ 2.1 ശതമാനത്തിന്റെ നേരിയ വര്‍ധനവുണ്ട്. ഇന്ത്യയില്‍ ആകെ ലഭിച്ചത് 35.6 ലക്ഷം ടണ്‍ മത്സ്യമാണ്. സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്താകെ അയലയുടെ ലഭ്യതയില്‍ ഇത്തവണ ഗണ്യമായ കുറവുണ്ടായി. കഴിഞ്ഞ ആറ് വര്‍ഷമായിതുടര്‍ച്ചായിഒന്നാംസ്ഥാനത്തായിരുന്ന ഗുജറാത്തിനെ മറികടന്നാണ് തമിഴ്‌നാട് ഒന്നാമതെത്തിയത്. ഇന്ത്യയിലെ ആകെയുള്ള മത്സ്യലഭ്യതയില്‍ 21.7 ശതമാനവും തമിഴ്‌നാട്ടില്‍ നിന്നാണ്. കേരളത്തിന്റെ സംഭാവന 15.3 ശതമാനം. ദേശീയതലത്തില്‍ ഏറ്റവുംകൂടുതല്‍ ലഭിച്ച മത്സ്യംവിപണിയില്‍ ആവശ്യക്കാരില്ലാത്തതുംവാണിജ്യപ്രാധാന്യമില്ലാത്തതുമായ ക്ലാത്തിയാണ്. മത്സ്യത്തീറ്റ ആവശ്യങ്ങള്‍ക്കാണ്ഇവയെ ഉപയോഗക്കുന്നത്. കേരളത്തില്‍ ഇത്തവണ രണ്ടാംസ്ഥാനം ക്ലാത്തിക്കാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷമുണ്ടായ എട്ട് ചുഴലിക്കാറ്റുകള്‍ കാരണം മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളിലുംകുറവുണ്ടായി. പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ്, ഒഡീഷ, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ മത്സ്യലഭ്യത കൂടിയപ്പോള്‍കേരളത്തിന് പുറമെ, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ലഭ്യത കുറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial