Connect with us

National

കോവിഡ് ചികിത്സ;ദല്‍ഹി സര്‍ക്കാരിന് വിമര്‍ശം

Varthamanam Bureau

Published

on


കോവിഡ് രോഗികളോട് മൃഗങ്ങളോടുള്ളതിനേക്കാള്‍ മോശമായ പെരുമാറ്റം
നാല് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും നോട്ടിസ്

ന്യൂദല്‍ഹി:കോവിഡ് ബാധിതരുടെ ചികിത്സയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ദല്‍ഹിയിലെ സ്ഥിതി ആശങ്കാജനകമാണെന്ന് അഭിപ്രായപ്പെട്ട സുപ്രിംകോടതിയില്‍നിന്ന്  ദല്‍ഹി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശം.സുപ്രീംകോടതി വിശേഷിപ്പിച്ചത്. ദല്‍ഹി, ബംഗാള്‍, മഹാരാഷ്ട്ര, തമിഴ്‌നാട് സര്‍ക്കാരുകള്‍ക്കും കേന്ദ്രസര്‍ക്കാരിനും  നോട്ടിസ് അയച്ചു.കോവിഡ് രോഗികളോട് മൃഗങ്ങളോടുള്ളതിനേക്കാള്‍ മോശമായ പെരുമാറ്റമാണെന്നും  സുപ്രീംകോടതി നിരീക്ഷിച്ചു. കോവിഡ് രോഗികളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതിലുള്ള അനാദരവ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ ആണ് സുപ്രീം കോടതിയുടെ പരാമര്‍ശം.ആശങ്കപ്പെടുത്തുന്ന സാഹചര്യത്തില്‍ ദല്‍ഹിയില്‍ കോവിഡ് പരിശോധന കുറച്ചതെന്തിനാണെന്നും കോടതി ചോദിച്ചു.അടുത്ത ബുധനാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial