Connect with us

National

കോവിഡ് പ്രതിരോധം: ഇന്ത്യ സഹകരണ ഫെഡറലിസത്തിനു മികച്ച മാതൃക: പ്രധാനമന്ത്രി

Varthamanam Bureau

Published

on

  • അച്ചടക്കത്തോടെ നിയമങ്ങള്‍ അനുസരിച്ചാല്‍ വൈറസിന് അപകടം സൃഷ്ടിക്കാനാകില്ല
  • സാമ്പത്തിക രംഗത്തു ഹരിത മുകുളങ്ങള്‍ പ്രകടം

ന്യൂദല്‍ഹി: കോവിഡിനെതിരായുള്ള രെയുള്ള ഇന്ത്യയുടെ പോരാട്ടം സഹകരണത്തിലൂന്നിയ ഫെഡറിലിസത്തിന് മികച്ച ഉദാഹരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസിനെ നേരിടാന്‍ ഇതുവരെ സ്വീകരിച്ച സമയോചിത നടപടികള്‍ ഫലപ്രദമായിരുന്നെന്ന് പ്രധാനമന്ത്രി വിലയിരുത്തി. ഫെഡറല്‍ സംവിധാനത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള ഉത്തമോദാഹരണമാണു നാം ലോകത്തിനു കാണിച്ചു കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഓരോ ജീവനും രക്ഷിക്കാന്‍ നാം ശ്രമിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. എല്ലാത്തരം ഗതാഗത സംവിധാനങ്ങളും പുനരാരംഭിച്ചു. ലക്ഷക്കണക്കിനു കുടിയേറ്റ തൊഴിലാളികള്‍ തിരികെ അവരുടെ ഗ്രാമങ്ങളിലെത്തി. ആയിരക്കണക്കിന് ഇന്ത്യക്കാര്‍ വിദേശത്ത് നിന്ന് തിരികെയെത്തി. ഇന്ത്യ ജനസംഖ്യയില്‍ മുന്നിലുള്ള രാജ്യമായിട്ടും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഗുരുതരമായ നിലയിലെത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകത്താകമാനമുള്ള ആരോഗ്യവിദഗ്ധര്‍ ഇന്ത്യക്കാര്‍ പ്രകടിപ്പിച്ച അച്ചടക്കത്തെ അ’ഭിനന്ദിച്ചതായി പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തെ രോഗമുക്തിനിരക്ക് 50 ശതമാനത്തിനു മുകളിലാണെന്നു വ്യക്തമാക്കി. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വൈറസ് മൂലമുള്ള മരണനിരക്ക് കുറഞ്ഞ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. നാം അച്ചടക്കത്തോടെ തുടരുകയും നിയമങ്ങള്‍ അനുസരിക്കുകയും ചെയ്താല്‍ വൈറസിനു കാര്യമായ അപകടം സൃഷ്ടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖാവരണം ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, അതില്ലാതെ ആരും പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ചു. ഇതൊരു വ്യക്തിക്കുവേണ്ടി മാത്രമല്ലെന്നും കുടുംബത്തിനും സമൂഹത്തിനും വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കുക എന്ന മന്ത്രം പിന്തുടരണമെന്നും സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ കഴുകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ അച്ചടക്കത്തില്‍ കുറവ് വന്നാല്‍ അത് വൈറസിനെതിരായ പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.കഴിഞ്ഞ കുറച്ചുനാളായുള്ള ശ്രമഫലമായി സാമ്പത്തിക രംഗത്തു ഹരിത മുകുളങ്ങള്‍ പ്രകടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വൈദ്യുതോപയോഗത്തിലെ വര്‍ധന, വളം വാങ്ങുന്നതില്‍ മെയ് മാസത്തിലുണ്ടായ പ്രകടമായ വര്‍ധന, കഴിഞ്ഞ വര്‍ഷവുമായ് താരതമ്യപ്പെടുത്തുമ്പോള്‍ ഖാരിഫ് വിളയിലുണ്ടായ വര്‍ധന, ഇരുചക്ര വാഹന നിര്‍മ്മാണം ഉയര്‍ന്നത്, റീട്ടെയ്ല്‍ രംഗത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ ലോക്ക് ഡൗണിനു മുമ്പത്തെ അവസ്ഥയിലേക്ക് എത്തിയത്, മെയ് മാസത്തില്‍ ടോള്‍ പിരിവിലുണ്ടായ വര്‍ധന, കയറ്റുമതിയില്‍ ഉണ്ടായ തിരിച്ചടി എന്നിവ ഉള്‍പ്പെടെ സാമ്പത്തിക രംഗത്ത് പുരോഗതി പ്രകടമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഈ സൂചനകള്‍ മുമ്പോട്ട് പോകാന്‍ നമ്മെ ശക്തരാക്കുന്നതായി അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial