Connect with us

District News

കോവിഡ് ബാധിതർക്ക് സാന്ത്വനമായ് കുരുന്നുകളുടെ കരുതൽ

Varthamanam Bureau

Published

on

ചുള്ളി ഗവണ്മെന്റ് സ്കൂളിലെ രണ്ടും നാലും ക്ലാസ്സ് വിദ്ധ്യാർത്ഥികളായ അലക്സിന ലിസ്റ്റിനും അലക്സിൻ ലിസ്റ്റിനും

ചുള്ളി:  കോവിഡ് രോഗികൾക്ക് മരുന്ന് വാങ്ങാൻ  തങ്ങളുടെ നിക്ഷേപം 5000 രൂപാ നൽകി  നാടിന് അഭിമാനമായിരിക്കുകയാണ് ചുള്ളി ഗവണ്മെന്റ് സ്കൂളിലെ രണ്ടും നാലും ക്ലാസ്സ് വിദ്ധ്യാർത്ഥികളായ അലക്സിന ലിസ്റ്റിനും അലക്സിൻ ലിസ്റ്റിനും.  


കോവിഡ് രോഗികൾ ദിനം പ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ ചുള്ളി ഗവണ്മെന്റ് ആശുപത്രിയിൽ മരുന്നുകളുടെയും അഭാവം ഏറി വരുന്നു എന്ന വാട്ട്സാപ്പ് ചർച്ചകൾ ആണ്    സൈക്കിൾ വാങ്ങുക  എന്ന തങ്ങളുടെ മോഹത്തിന് അവധി കൊടുത്ത്, രണ്ടു വർഷത്തിലേറെയായി അഞ്ചും പത്തും മായി  കൂട്ടിവച്ച കുടുക്ക പൊട്ടിച്ച്  5000 രൂപ ചുള്ളി പ്രാഥമീക ആരോഗ്യ കേന്ദ്രത്തിനു നൽകി മറ്റുള്ളവർക്ക് മാതൃകയായത്. ചുള്ളി മുളവരിക്കൽ ലിസ്റ്റിൻ – ലിജി ദമ്പതികളുടെ മക്കളാണ് ഇവർ.


അയ്യമ്പുഴ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  ജാൻസി പൗലോസ് കുരുന്നുകളുടെ സംഭാവന ഏറ്റുവാങ്ങി.  
13-ാം വാർഡ് മെമ്പർ ടിജോ ജോസഫ്, ജൂനിയർ  ഹെൽത്ത്‌ ഇൻസ്‌പെക്ടർ  സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.  

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial