Connect with us

National

ഗല്‍വാന്‍ സംഘര്‍ഷം; കമാന്‍ഡിങ് ഓഫീസര്‍ കൊല്ലപ്പെട്ടു: ചൈന

Varthamanam Bureau

Published

on

ന്യൂദല്‍ഹി: കഴിഞ്ഞ ആഴ്ച്ച ഗല്‍വാനില്‍ നടന്ന സംഘര്‍ഷത്തില്‍ കമാന്‍ഡിങ് ഓഫീസര്‍ കൊല്ലപ്പെട്ടന്ന് ചൈന സമ്മതിച്ചതായി റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന സമ്മതിക്കുന്നത് ആദ്യമായാണ്. അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യതകള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇന്നലെ പുനരാരംഭിച്ച ലഫ്റ്റനന്റ് ജനറല്‍തല ചര്‍ച്ചക്കിടെയാണ് ചൈന ഇക്കാര്യം സമ്മതിച്ചതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. ഗല്‍വാനിലുണ്ടായ സംഘര്‍ഷത്തില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ പരസ്യപ്രതികരണം നടത്താന്‍ ചൈന തയാറായിട്ടില്ല.
അതിനിടെ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തില്‍ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പരോക്ഷമായി സമ്മതിച്ച് ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസും രംഗത്തുവന്നു. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം പുറത്തുവിടാത്തത് ഇന്ത്യന്‍ സര്‍ക്കാരിന് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകാതിരിക്കാനാണെന്നാണ് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് ട്വിറ്റ് ചെയ്തത്.
20ല്‍ കുറഞ്ഞ സംഖ്യയാണ് ചൈന പുറത്തുവിടുന്നതെങ്കില്‍ ഇന്ത്യയ്ക്ക് സമ്മര്‍ദ്ദമേറും. ഇന്ത്യയെക്കാള്‍ കൂടുതല്‍ സൈനികരെ ചൈനയ്ക്ക് നഷ്ടപ്പെട്ടെന്നു കാണിച്ച് ദേശീയവാദികളെ തൃപ്തിപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമമെന്നും ഗ്ലോബല്‍ ടൈംസ് ട്വിറ്റില്‍ ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial