Connect with us

Kerala

ജീവിതം ലോക്ക് ഡൗൺ ആയ മത്സ്യതൊഴിലാളികൾക്ക് ആശ്വാസമായി; പരമ്പരാഗത യാനങ്ങൾ കടലിലേക്ക്…

Varthamanam Bureau

Published

on

പരമ്പരാഗത യാനങ്ങൾ മത്സ്യബന്ധനത്തിനായി പുറപ്പെടുന്നു.കൊല്ലം ബീച്ചിൽ നിന്നുള്ള കാഴ്ച

കൊല്ലം:  കോവിഡ് നിയന്ത്രണത്തെത്തുടർന്ന് ജീവിതം  ലോക്ക് ഡൗൺ ആയ  മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ആശ്വാസമായി മത്സ്യബന്ധനത്തിന്  അനുമതി. പരമ്പരാഗത മത്സ്യബന്ധയാനങ്ങൾക്ക് നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് പോകാൻ അനുമതി ലഭിച്ചതിനെ തുടർന്ന് കൊല്ലം വാടി ഹാർബറിൽ  നിന്നും ചെറു യാനങ്ങൾ മത്സ്യബന്ധനത്തിനായി തയ്യാറായി. ഇന്ന് നൂറോളം വള്ളങ്ങൾ പുറപ്പെട്ടു. ഒരു വള്ളത്തിൽ പരമാവധി നാലു പേർ മാത്രമാണ് തൊഴിലാളികളായുള്ളത്. ശേഷിക്കുന്ന വള്ളങ്ങൾ ഇന്ന്രാത്രിയിലും നാളേയുമായി കടലിലിറങ്ങും.

കൊല്ലം ബീച്ച്, മൂതാക്കര, വാടി, എന്നിവിടങ്ങളിൽ നിന്നായി 800 ൽ അധികം  ചെറു യാനങ്ങളും കട്ട മരങ്ങളുമുണ്ട്. അദ്യ ഘട്ടമെന്ന നിലയിൽ 100ൽ അധികം യാനങ്ങൾ മാത്ര കടലിൽ ഇറക്കുന്നുള്ളു എന്ന്  മത്സ്യതൊഴിലാളി യൂണിയൻ ചെയർമാൻ ബെയിസിൽ ലാൽ വർത്തമാനത്തോട് പറഞ്ഞു.

ഭക്ഷ്യസുരക്ഷയും മത്സ്യതൊഴിലാളികളുടെ തൊഴിൽ ഉറപ്പാക്കുന്നതിനുമാണ് നടപടി എന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ പറഞ്ഞു. ട്രോളിംഗ് ബോട്ടുകൾ, കമ്പവല,  തട്ടമടി തുടങ്ങിയവഴിയുള്ള മത്സ്യബന്ധനം പൂർണ്ണമായും നിരോധിച്ചു. കാസർകോഡ് ജില്ലയിൽ ഇളവ് ബാധകമല്ലന്ന് മന്ത്രി കൂട്ടിച്ചേർത്തു.

പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾ പുറപ്പെടുന്നു

ലേലം കൂടാതെ മത്സ്യത്തിന്റെ വില്പന നടത്തുവാൻ അനുമതി നൽകിയതായും. മത്സ്യത്തിന്റെ വില നിശ്ചയിക്കുക കളക്ടർ ചെയർമാനായ ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികളായിരിക്കും. 

ഇപ്പോൾ ലഭിക്കുന്ന  മത്സ്യങ്ങളിൽ പ്രധാനമായും നെയ്മീൻ, ചൂര,ചെമ്പല്ലി, അയല, ചാള തുടങ്ങിയവയാണ്  മത്സ്യത്തിൻ്റെ വലിപ്പവും 

ലഭ്യത അനുസരിച്ച് ഓരോ ദിവസവും വില പുതുക്കി നിശ്ചയിക്കും. 

ജില്ലകളിലെ പ്രധാന ഹാർബറിൽ നിശ്ചയിക്കുന്ന വിലയായിരിക്കും അതത് ജില്ലകളിൽ ഈടാക്കുക.

മൊത്തകച്ചവടക്കാർക്കും ചെറുകിട കച്ചവടക്കാർക്കും മുൻകൂട്ടിയുള്ള ബുക്കിംഗ് വഴി മത്സ്യം വാങ്ങാം. ബുക്കിംഗിനായി ഫിഷറീസ് വകുപ്പ് പുതിയ ഐ.ടി ആപ്ലിക്കേഷൻ തയ്യാറാക്കി. ബുക്കിംഗുകളുടെ മുൻഗണനാക്രമത്തിൽ ഹാർബറുകളിൽ നിന്ന് വാഹനങ്ങളിൽ മത്സ്യം വാങ്ങാം. മത്സ്യബന്ധന തുറമുഖങ്ങളിലും ലാന്റിംഗ് സെന്ററുകളിലും യാതൊരുവിധ തിക്കുംതിരക്കും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ചെറുകിട വില്പനക്കാർക്ക് മാർക്കറ്റ് പോയിന്റുകൾ നിശ്ചയിച്ചുനൽകി അവർക്കാവശ്യമായ മത്സ്യം മത്സ്യഫെഡ് എത്തിച്ച് നൽകുമെന്നും മന്ത്രി പറഞ്ഞു. അവശ്യമുള്ള മത്സ്യത്തിന്റെ അളവ് ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികളെ മുൻകൂട്ടി അറിയിക്കണം. മത്സ്യ വിൽപനയിലൂടെ ലഭിക്കുന്ന തുക നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടിൽ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial