Connect with us

Kerala

ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ലെന്ന് ചെന്നിത്തല; നിലപാടില്‍ മാറ്റമില്ലെന്നു ജോസ് കെ മാണി

Varthamanam Bureau

Published

on

തിരുവനന്തപുരം/കോട്ടയം: കേരരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍നിന്നു പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. ഞങ്ങള്‍ ആരേയും പുറത്താക്കിയിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് യുഡി എഫിന്റെ അവിഭാജ്യ ഘടകമാണെന്നും നാല് പതിറ്റാണ്ടിലേറെയായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കെഎം മാണിയുടെ നിര്യാണത്തിനു ശേഷം കോരളകോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ‘ഭിന്നത ഉണ്ടായി. യുഡിഎഫ് ഇരുവിഭാഗത്തേയും യോജിപ്പിക്കാന്‍ ശ്രമിച്ചു. ഒരു കാരണവശാലും യോജിക്കില്ലെന്ന് വന്നപ്പോള്‍ രണ്ട് പാര്‍ട്ടികളായി പരിഗണിക്കാന്‍ തീരുമാനിച്ചുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം  പങ്കിടുന്നതിനെചൊല്ലിയുള്ള തര്‍ക്കത്തില്‍ പരിഹാരമുണ്ടാകാതെ വരികയും ധാരണ അംഗികരിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജോസ് കെമാണി വിഭാഗത്തെ മാറ്റിനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കോട്ടയം ജില്ലാപഞ്ചായത്ത് വിഷയത്തില്‍ യുഡിഎഫ് തീരുമാനം അംഗീകരിച്ചാല്‍ അന്നുമുതല്‍ യോഗത്തില്‍ പങ്കെടുപ്പിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.അതിനിടെ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്നു കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം ചെയര്‍മാന്‍ ജോസ് കെ മാണി വ്യക്തമാക്കി.  േകരള കോണ്‍ഗ്രസ് (എം) ജോസ് കെമാണി വിഭാഗത്തെ യുഡിഎഫില്‍നിന്നു പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി. യുഡിഎഫില്‍നിന്നു ഇപ്പോള്‍ വന്നത് രാഷ്ട്രീയ തിരുത്തല്‍ അല്ല. സാങ്കേതിക തിരുത്തല്‍ മാത്രം. എന്തുതെറ്റാണ് ഞങ്ങള്‍ ചെയ്തതെന്ന് വ്യക്തമാക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial