Connect with us

Kerala

ഞായറാഴ്ചത്തെ ജനതാ കര്‍ഫ്യൂവിന് ഒരുങ്ങി രാജ്യം

Varthamanam Bureau

Published

on


ന്യൂദല്‍ഹി: കൊറോണ പതിരോധ പ്രവര്‍ത്തനങ്ങളുടെ‘ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഞായറാഴ്ചത്തെ ജനതാ കര്‍ഫ്യൂവിന്  ഒരുങ്ങി രാജ്യം. സര്‍ക്കാര്‍സ്ഥാപനങ്ങളും  സ്വകാര്യ സ്ഥാപനങ്ങളും  കര്‍ഫ്യൂവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്..14 മണിക്കൂര്‍ നീളുന്ന കര്‍ഫ്യൂവിന്റെ ‘ഭാഗമായി നിരത്തു കളില്‍നിന്നു മാറിനില്‍ക്കാനും പൊതുഗതാഗതം ഉപയോ ഗിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. അവശ്യ സേവനങ്ങളായ ആരോഗ്യവകുപ്പ്, പൊലീസ്, മാധ്യമങ്ങള്‍ എന്നിവയ്ക്കു മാത്രമാണ് കര്‍ഫ്യൂവില്‍ നിന്ന് ഇളവുള്ളത്. റയില്‍വെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുമെന്ന് അറിയിച്ചു.  ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി 10 വരെ രാജ്യത്തു പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ ഞായറാഴ്ച പുലര്‍ച്ചെ നാലിനു സര്‍വീസ് അവസാനിപ്പിക്കും. മുംബൈ, കൊല്‍ക്കത്ത, ദല്‍ഹി, ചെന്നൈ, സെക്കന്തരാബാദ് എന്നിവിടങ്ങളിലെ എല്ലാ സബര്‍ബന്‍ ട്രെയിനുകളും സര്‍വീസുകളുടെ എണ്ണം വെട്ടിച്ചുരുക്കി.  ഞായറാഴ്ച 60ശതമാനം ആഭ്യന്തര വിമാന സര്‍വീസുകള്‍ മാത്രമേ നടത്തൂവെന്ന് ഇന്‍ഡിഗോ അറിയിച്ചു, ഞായറാഴ്ച എല്ലാ വിമാനങ്ങളുടെയും സര്‍വീസ് സസ്‌പെന്‍ഡ് ചെയ്തതായി ഗോ എയര്‍വ്യക്തമാക്കി.ദല്‍ഹി മെട്രോ  സര്‍വീസുകള്‍ ഉണ്ടാവില്ല. െ്രെഡവര്‍മാരോട് പരമാവധി വീട്ടിലിരിക്കാന്‍ നിര്‍ദേശിച്ച്  ഊബറും ഒലയും.

ജനതാ കര്‍ഫ്യൂ കേരളം പൂര്‍ണമായി സഹകരിക്കും


 കെഎസ്ആര്‍ടിസിയും കൊച്ചി മെട്രോയും ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിശ്ചലമാകും. ബാറുകള്‍ ഉള്‍പ്പെടെ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല. എല്ലാ കച്ചവടക്കാരും സഹകരിക്കുമെന്നും ഹോട്ടലുകളും റസ്റ്ററന്റുകളും ബേക്കറികളും അടച്ചിടുമെന്നും ബന്ധപ്പെട്ട സംഘടനകള്‍ അറിയിച്ചു.
സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ല.

പെട്രോള്‍ പമ്പുകള്‍ നാളെ  തുറന്നു പ്രവര്‍ത്തിക്കും.

കൊച്ചി: പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ബിപിസിഎല്‍, എച് പി സി എല്‍ എന്നിവയുടെ പെട്രോള്‍ പമ്പുകള്‍ ജനതാ കര്‍ഫ്യു ദിനമായ നാളെ രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്നു എണ്ണക്കമ്പനികളുടെ കേരളാ സംസ്ഥാനതല കോര്‍ഡിനേറ്ററും ഇന്ത്യന്‍ ഓയില്‍ കേരളയുടെ സംസ്ഥാന തലവനും ജനറല്‍ മാനേജറുമായ വി സി അശോകന്‍ അറിയിച്ചു. പെട്രോള്‍ പമ്പുകളില്‍  നാമമാത്രമായ ജീവനക്കാരെ ഉണ്ടായിരിക്കുകയുള്ളൂ.  ഒഴിവാക്കാനാവാത്ത അടിയന്തിര ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് പമ്പുകള്‍ തുറക്കുക. പതിവ് ഉപ‘േഭാഗം കര്‍ഫ്യു സമയത്ത് ഒഴിവാക്കേണ്ടതാണ്. എന്നിരുന്നാലും രാവിലെ 7 മണിക്ക് മുന്‍പും രാത്രി 9 മണിക്ക് ശേഷവും പമ്പുകള്‍ പതിവ് പോലെ പ്രവര്‍ത്തിക്കും.

ആലപ്പുഴ: കൊറോണ ‘ഭീഷണിയുടെ പശ്ചാത്തലത്തില്‍ തൂവാല വിപ്ലവത്തിന് ആഹ്വാനംചെയ്ത്   ജില്ലാ‘ഭരണകൂടം.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ‘ഭാഗമായി തൂവാലയുടെ ഉപയോഗം വ്യാപകമാക്കുന്നതിനുള്ള പ്രചാരണ പരിപാടിക്ക്  തുടക്കമായി. കളക്ടറേറ്റില്‍ മന്ത്രി ജി സുധാകരനും ധനമന്ത്രി തോമസ് ഐസക്കും ചേര്‍ന്നാണ് പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചത്. മന്ത്രി ജി സുധാകരന്‍ ജില്ലാ കലക്ടര്‍ എം അഞ്ജനയ്ക്കും  ധനമന്ത്രി തോമസ് ഐസക് മന്ത്രി ജി സുധാകരനും തൂവാലകള്‍ കൈമാറി.   ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനിന്റെ ‘ഭാഗമായി തൂവാലകള്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.  തദ്ദേശ സ്വയം‘ഭരണ സ്ഥാപനങ്ങള്‍ വഴി പരമാവധി ആളുകള്‍ക്ക് തൂവാല വിതരണം ചെയ്യാനാണ് ജില്ലാ ‘ഭരണകൂടത്തിന്റെ പദ്ധതി.

10 പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് നിരോധിച്ചു

ആലപ്പുഴ: കല്യാണം, യോഗങ്ങള്‍, പരിശീലനം, സെമിനാര്‍, പ്രാര്‍ത്ഥന തുടങ്ങിയുള്ള മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്ക് 10 പേരില്‍ക്കൂടുതല്‍ ചേരുന്നത് നിരോധിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു. കൊറോണ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ‘ഭാഗമായാണിത്.

കൊറോണ ജാഗ്രതാ നിര്‍ദ്ദേശം ലംഘിച്ചു വിവാഹം വിപുലമായി  നടത്തിയവര്‍ക്കെതിരെ കേസെടുത്തു

ആലപ്പുഴ : കൊറോണ വ്യാപനം തടയുന്നതിനായുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചു കൊണ്ട് വിവാഹം വിപുലമായി  നടത്തിയതിന് പോലീസ് കേസെടുത്തു.  ആലപ്പുഴ ടൗണ്‍ ഹാളില്‍ കഴിഞ്ഞ 15 ന് നടന്ന ആലപ്പുഴ പവര്‍ഹൗസ് വാര്‍ഡില്‍ ആറാട്ടുവഴി തുണ്ടുപറമ്പില്‍ ഷമീര്‍ അഹമ്മദിന്റെ മകളുടെ വിവാഹമാണ് സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് വിപുലമായ രീതിയില്‍ നടത്തിയത്.  വിവാഹവുമായി ബന്ധപ്പെട്ട ആളുകള്‍ കൂടുന്ന പരിപാടികള്‍  ലഘൂകരിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ഷമീര്‍ അഹമ്മദിന് അമ്പലപ്പുഴ തഹസില്‍ദാര്‍ നേരത്തെ തന്നെ നോട്ടീസ് നല്‍കിയിരുന്നു.  കൂടാതെ 13 ന് തഹസില്‍ദാര്‍ നേരിട്ടെത്തി കുടുംബാംഗങ്ങളെ കാണുകയും 60 പേരില്‍ കൂടുതല്‍ വിവാഹത്തില്‍ പങ്കെടുക്കില്ല എന്നുള്ള ഉറപ്പ് അവര്‍ നല്‍കുകയും ചെയ്തിരുന്നതാണ്.  ആര്‍ ഡി ഒ സന്തോഷ് കുമാറും വിവാഹ ചടങ്ങുകളിലെ കൂടുതല്‍ ആളുകളെ  പങ്കെടുക്കരുതെന്ന് അറിയിച്ചിരുന്നു. ഹാള്‍ ബുക്ക് ചെയ്തതിന് ചെലവായ തുക ഷമീര്‍ അഹമ്മദിന് തിരിച്ചു നല്‍കാനും തയ്യാറായിരുന്നു. എന്നാല്‍ 60 പേരില്‍ കൂടുതല്‍ പങ്കെടുക്കില്ല എന്ന ഉറപ്പ്  പാടെ തെറ്റിച്ചുകൊണ്ട് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ പോലും സ്വീകരിക്കാതെ ആയിരത്തിലധികം ആളുകളാണ് വിവാഹത്തിന് എത്തിച്ചേര്‍ന്നത്.    കൊറോണയുടെ പശ്ചാത്തലത്തില്‍,  രോഗവ്യാപനത്തിന് കാരണമാകുന്ന തരത്തിലാണ് ആണ് കൂടുതല്‍ ആളുകള്‍ വിവാഹത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന മുനിസിപ്പല്‍ കൗണ്‍സിലറുടെ സഹായത്തോടെ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയാണ് ജനങ്ങളെ പിരിച്ചു വിട്ടത്.  തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് തഹസില്‍ദാരുടെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ നോര്‍ത്ത് പോലീസ് ഷമീര്‍ അഹമ്മദിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial