Connect with us

Business

ടൊയോട്ട എം പി വി വെല്‍ഫയര്‍ വിപണിയില്‍ വില 79.50 ലക്ഷം

Varthamanam Bureau

Published

on

കൊച്ചി: ടൊയോട്ടയുടെ അത്യാഡംബര എംപിവി വെല്‍ഫയര്‍ വിപണിയില്‍. ഒരു വേരിയന്റില്‍ മാത്രം ലഭിക്കുന്ന വെല്‍ഫയറിന്റെ എക്‌സ്‌ഷോറൂം വില 79.50 ലക്ഷം രൂപയാണ്.
കേരളത്തില്‍ വിലയില്‍ നേരിയ വ്യത്യാസമുണ്ട്. ബേര്‍ണിങ് ബ്ലാക്ക്, വൈറ്റ് പേള്‍, ഗ്രാഫൈറ്റ്, ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളില്‍ വെല്‍ഫെയര്‍ ല’ഭ്യമാകും. ഫ്‌ലാക്‌സന്‍, ബ്ലാക്ക് എന്നിവയാണ് വാഹനത്തിന്റെ ഇന്റീരിയര്‍ നിറങ്ങള്‍. ഇറക്കുമതി ചെയ്ത ആദ്യ മൂന്ന് ബാച്ച് വാഹനങ്ങള്‍ ഇപ്പോള്‍ തന്നെ വിറ്റുതീര്‍ന്നിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ ഫോര്‍ സിലണ്ടര്‍ ഗ്യാസോലൈന്‍ ഹൈബ്രിഡ് എന്‍ജിനാണ് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍പിന്‍ ആക്‌സിലുകളില്‍ 105കെവി, 50കെവി എന്നിങ്ങനെ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ഇത് ബാഹ്യമായ ചാര്‍ജിങ് ഇല്ലാതെ തന്നെ യാത്രയുടെ 40ശതമാനം ദൂരവും 60ശതമാനം സമയവും സീറോ എമിഷന്‍ ഇലക്ട്രിക് മോഡില്‍ യാത്ര ചെയ്യാന്‍ സഹായിക്കുന്നു. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത. യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയറിന്റെ രണ്ടാമത്തെ നിരയില്‍ വലുപ്പമുള്ള എക്‌സികൂട്ടിവ് ലോഞ്ച് സീറ്റുകള്‍ നല്‍കിയിരിക്കുന്നു. റിക്ലൈന്‍ ചെയ്യാന്‍ സാധിക്കുന്ന ബാക്ക് റസ്റ്റ്, നീളവും ആംഗിളും ക്രമീകരിക്കാന്‍ കഴിയുന്ന ഇലക്ട്രിക് ലെഗ് റെസ്റ്റ് മുന്നിലേക്കും പിന്നിലേക്കും നീക്കാനുള്ള സൗകര്യം എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ആം റെസ്റ്റില്‍ പ്രത്യേക കണ്‍സോളും സജ്ജീകരിച്ചിരിക്കുന്നു. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മധ്യനിര സീറ്റുകള്‍ ഒരു പരിധിവരെ കിടക്കയായി മാറ്റാന്‍ കഴിയും. നിവര്‍ത്താനും മടക്കാനും കഴിയുന്ന പ്രത്യേകതരം ടേബിളുകളും വാഹനത്തിലുണ്ട്. മികച്ച തുകല്‍ ഉപയോഗിച്ചുകൊണ്ടുള്ള അപ്‌ഹോള്‍സ്റ്ററി, ത്രീ സോണ്‍ എസി, 16 കളര്‍ ആംബിയന്റ് റൂഫ് ഇല്യൂമിനേഷന്‍, സണ്‍ ബ്ലൈന്‍ഡ്‌സ്, മൂണ്‍ റൂഫ്, വി ഐ പി പേര്‍സണല്‍ സ്‌പോട്‌ലൈറ്റ്‌സ്, വണ്‍ ടച് പവര്‍ സ്ലൈഡ് സൈഡ് ഡോറുകള്‍, ഗ്രീന്‍ ടിന്റഡ് അകോസ്റ്റിക് ഗ്ലാസ്സുകള്‍ എന്നിവയും വെല്‍ഫെയറിന്റെ ആഡംബത്തിന്റെ മാറ്റ് കൂട്ടുന്നു.സ്മാര്‍ട്ട് എന്‍ട്രിയോടുകൂടിയുള്ള പുഷ് സ്റ്റാര്‍ട്ട്, ബ്രേക്ക് ഹോള്‍ടോഡുകൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, തുടങ്ങിയ നിരവധി അത്യാധുനിക ആഡംബര ഫീച്ചറുകളും വെല്‍ഫെയറിലുണ്ട്. 17സ്പീക്കര്‍ ജെബിഎല്‍ പ്രീമിയം ഓഡിയോ ഉള്‍പ്പെടെ ഏറ്റവും മികച്ച ഇന്‌ഫോടെയ്‌ന്മെന്റ് സംവിധാനമാണ് മറ്റൊരു പ്രത്യേകത. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്. ഏഴ് എസ്ആര്‍എസ് എയര്‍ ബാഗുകള്‍, എച്എസി, വി എസ് സി, പനോരമിക് വ്യൂ മോണിറ്റര്‍, എമര്‍ജന്‍സി ബ്രേക്ക് സിഗ്‌നല്‍, വിഡിഐഎം എന്നിവ ഉള്‍പ്പെടെ വെല്‍ഫെയര്‍ സുരക്ഷക്കും വളരെ പ്രാധാന്യം നല്‍കിയിരിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial