Connect with us

District News

പഞ്ചായത്ത് റോഡ് ശുചീകരണവും പഠനോപകരണ വിതരണവും നടത്തി.

Varthamanam Bureau

Published

on

അയ്യമ്പുഴ: അയ്യമ്പുഴ എൻ്റെഗ്രാമം വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അയ്യമ്പുഴ ചുള്ളി റോഡിലെ വശങ്ങളിലെ കാട് വൃത്തിയാക്കി
ശുചീകരികരണ പ്രവർത്തനം നടത്തി. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അയ്യമ്പുഴ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ത്രിദീപ് ചന്ദ്രൻ നിർവ്വഹിച്ചു. പ്രദേശങ്ങളിലെ നിരവധി പേർ ശുചീകരണ യജ്ഞത്തിൽ പങ്കാളിയായി. പങ്കെടുത്ത എല്ലാപേർക്കും മാസ്ക്കും ഗ്ലൗസും വിതരണം ചെയതു.

അയ്യമ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ജനങ്ങൾ ജാതി മത രാഷ്ട്രീയ ഭേദമന്യേ രൂപം നൽകിയ വാട്സാപ്പ് കൂട്ടായ്മയാണ് “അയ്യമ്പുഴ എൻ്റെ ഗ്രാമം” നാടിൻ്റെ സമഗ്ര വികസനവും സാധാരണ ജനങ്ങളുടെ ഉന്നമനവുമാണ് കൂട്ടായ്മയുടെ ലക്ഷ്യം.

കഴിഞ്ഞ ഓണക്കാലത്ത് നിർന്ധന വിദ്യാർത്ഥിനിക്ക് പഠന സഹായത്തിന് ലാപ്ടോപ്പ് നൽകുകയും, പഞ്ചായത്തിലെ 13 വാർഡുകളിൽ ഓണക്കിറ്റു വിതരണം ചെയ്യുകയും ചെയ്തു. ഷാജി ടി.പി അയ്യമ്പുഴ സ്വാഗതം പറയുകയും
വാർഡ് മെമ്പർ ഷെൽ ബി ബെന്നി, വിവിധ സാംസക്കാരിക രാഷ്ട്രീയ സംഘടന പ്രവർത്തകർ ആശംസ അറിയിക്കുകയും പ്രിൻസ് പോൾ ചുള്ളി നന്ദിയും പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial