Connect with us

International

പരീക്ഷകള്‍ കര്‍ശന സുരക്ഷാ മുന്‍കരുതലുകളോടെ

Varthamanam Bureau

Published

on

  • വിദ്യാര്‍ഥികളെ തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയമാക്കും
  • അധ്യാപകര്‍ ഗ്ലൗസ്  ധരിക്കും
  •  ഉത്തരക്കടലാസുകള്‍ ഏഴു ദിവസം പരീക്ഷാകേന്ദ്രത്തില്‍ സൂക്ഷിക്കും.
  • പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ കുളിച്ച് ശുചിയാകണം
  • സ്‌കൂളുകള്‍ അണുവിമുക്തമാക്കും
  • തിരുവനന്തപുരം: എസ്എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ പ്രധാനാധ്യാപകര്‍ക്കും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം . കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നും ക്വാറന്റീനില്‍ കഴിയുന്നവരുള്ള വീടുകളില്‍ നിന്നും എത്തുന്നവര്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേകം ഇരിപ്പിടം നല്‍കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ 14 ദിവസത്തെ ക്വാറന്റിനില്‍ കഴിയണം. ഇവര്‍ക്ക് പരീക്ഷയ്ക്ക് പ്രത്യേക സൗകര്യം ഒരുക്കും. പരീക്ഷാകേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികളെ തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയമാക്കും. 5000 ഐ ആര്‍ തെര്‍മോമീറ്ററുകള്‍ വാങ്ങും. വൈദ്യപരിശോധന വേണ്ടവര്‍ക്ക് നല്‍കുന്നതിന് സ്‌കൂളുകളില്‍ സൗകര്യം ഒരുക്കും. അധ്യാപകര്‍ ഗഌസ് ധരിക്കും. ഉത്തരക്കടലാസുകള്‍ ഏഴു ദിവസം പരീക്ഷാകേന്ദ്രത്തില്‍ തന്നെ സൂക്ഷിക്കും. വിദ്യാര്‍ഥികള്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ കുളിച്ച് ശുചിയായ ശേഷം മാത്രമേ മറ്റുള്ളവരുമായി ഇടപഴകാവൂ. ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ അണുവിമുക്തമാക്കും. സാനിറ്റൈസറുകളും സോപ്പും വിദ്യാലയങ്ങളില്‍ ലഭ്യമാക്കും. കുട്ടികള്‍ക്ക് മാസ്‌ക്കും ആരോഗ്യ ചിട്ടകള്‍ സംബന്ധിച്ച വിവരങ്ങളും വീട്ടിലെത്തിക്കുന്നതിന് സമഗ്രശിക്ഷാ കേരളയെ ചുമതലപ്പെടുത്തി. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ എസ് എസ് വഴി മാസ്‌ക്ക് വിതരണം ചെയ്യും. പരീക്ഷാ കേന്ദ്ര മാറ്റത്തിനായി 10,920 കുട്ടികളാണ് അപേക്ഷ നല്‍കിയത്.  ഗള്‍ഫിലെയും ലക്ഷദ്വീപിലെയും കേന്ദ്രങ്ങളിലും ക്രമീകരണം നടത്തി. ഗള്‍ഫിലെ സ്‌കൂളുകളില്‍ പരീക്ഷ നടത്താന്‍ അനുമതി ലഭിച്ചു. ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള തീയതിയില്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് ഉപരിപഠനത്തിന് അവസരം നഷ്ടപ്പെടാത്ത വിധം സേ പരീക്ഷയ്‌ക്കൊപ്പം റെഗുലര്‍ പരീക്ഷയും നടത്തും. പരീക്ഷാ ഏകോപനത്തിനും സംശയദൂരീകരണത്തിനും പൊതുവിദ്യാഭ്യാസ ഡയറക്‌ട്രേറ്റിലും ഉപഡയറക്ടര്‍ ഓഫീസുകളിലും 23 മുതല്‍ വാര്‍ റൂം പ്രവര്‍ത്തിക്കും.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial