Connect with us

International

പാകിസ്താനില്‍ ജനവാസ മേഖലയിൽ വിമാനം തകര്‍ന്ന് വീണ് നിരവധി മരണം

Varthamanam Bureau

Published

on

  • വീമാനം തകര്‍ന്നുവീണത് ജനവാസമേഖലയില്‍
  • അപകടം വിമാനം ഇറങ്ങുന്നതിന് ഒരു മിനിറ്റ് മുമ്പ്.
  • കറാച്ചി: പാകിസ്താനിലെ കറാച്ചിയില്‍ ജനവാസ കേന്ദ്രത്തില്‍ വിമാനം തകര്‍ന്നു വീണ് നിരവധി മരണം. 91 യാത്രക്കാരും ഏട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 37 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ഏതാനും യാത്രക്കാര്‍  അത്ഭുതകരമായി രക്ഷപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടതായി സിന്ധ് ആരോഗ്യ മന്ത്രി ഡോ. അസ്‌റ പെച്ചൂദോ അറിയിച്ചു. ജനവാസമേഖലയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് നിരവധി വീടുകള്‍ക്കും മറ്റ് കെടിട്ടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പരുക്കേറ്റ നിരവധി പ്രദേശവാസികളെ  ആശുപത്രികളിലെത്തിച്ചിട്ടുണ്ട്.  ്മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.  ലാഹോറില്‍ നിന്ന് വരികയായിരുന്ന പാകിസ്താന്‍ ഇന്റര്‍ നാഷനല്‍ എയര്‍ലൈന്‍സിന്റെ വിമാനം കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് ഒരു മിനിറ്റു മുമ്പാണ് മോഡല്‍ കോളനിയില്‍ തകര്‍ന്നുവീണത്.  വെള്ളിയാഴ്?ച പ്രദേശിക സമയം ഉച്ചക്ക് 2.37ഓടെയായിരുന്നു അപകടം. വിമാനത്തിന് സാങ്കേതിക തകരാറുള്ളതായി പൈലറ്റ്കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിരുന്നതായി പാകിസ്താന്‍ ഇന്റര്‍ നാഷനല്‍ എയര്‍ലൈന്‍സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ എയര്‍ മാര്‍ഷല്‍ അര്‍ഷദ് മാലിക് പറഞ്ഞു. വിമാനം മൊബൈല്‍ ടവറില്‍ ഇടിച്ച ശേഷം വീടുകള്‍ക്ക് മുകളില്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടം നടന്ന ഉടന്‍ സേനയുടെ ദ്രുതകര്‍മ വി‘ഭാഗം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു. കോവിഡ് നിയന്ത്രണം നീക്കിയതിന് ശേഷം പരിമിതമായ തോതില്‍ ഒരാഴ്ച മുമ്പാണ് പാകിസ്താനില്‍ വിമാന സര്‍വിസ് പുനരാരംഭിച്ചത്. അപകടത്തില്‍ പാകിസ്താന്‍ പ്രസിഡന്റ് ആരിഫ് അല്‍വി, പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ എന്നിവര്‍ ദുഃഖം രേഖപ്പെടുത്തി.സംഭവത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം അറിയിച്ചു.—തകര്‍ന്നുവീണ യാത്രാവിമാനത്തില്‍ നിന്ന് ബാങ്ക് ഓഫ് പഞ്ചാബ് ജീവനക്കാരനായ സഫര്‍ മഹ്മൂദാണ് അദ്‘ഭുതകരമായി രക്ഷപ്പെട്ടതെന്ന് സിന്ധ് പ്രവിശ്യ വക്താന് അബ്ദുര്‍ റാഷിദ് പറഞ്ഞു. സഫറിന്റെ ആരോഗ്യം സംബന്ധിച്ച് സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷായും വിവരങ്ങള്‍ തേടി. സഫര്‍ സംസാരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇദ്ദേഹത്തോടൊപ്പം രണ്ടാമതൊരാളും ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടതായാണു വിവരം. 16 വര്‍ഷം പഴക്കമുള്ളതാണു വിമാനമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനുള്ള ശ്രമത്തിനിടെ രണ്ട് എന്‍ജിനുകളും തകരാറിലായെന്ന് പൈലറ്റ് കണ്‍ട്രോള്‍ ടവറിലേക്ക് സന്ദേശം അയച്ചിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് വിമാനത്താവളത്തിലെ രണ്ട് റണ്‍വേകളില്‍ ഏതെങ്കിലുമൊന്നില്‍ ലാന്‍ഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കി. ആദ്യ ശ്രമം പരാജയപ്പെട്ട് രണ്ടാമത്തെ ലാന്‍ഡിങ്ങിനിടെ സഹായം അഭ്യര്‍ഥിക്കുന്ന ‘മേയ്‌ഡേ’ സന്ദേശവും പൈലറ്റില്‍നിന്നെത്തി. അതിനുശേഷം എല്ലാ ആശയവിനിമയങ്ങളും നിലച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിക്കാത്തതാണു പ്രശ്‌നമെന്നാണ് പ്രാഥമിക നിഗമനം.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial