Connect with us

Kerala

പ്രഭവകേന്ദ്രങ്ങളില്‍ പ്രത്യേക ശ്രദ്ധ;കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രത്യേക സംഘങ്ങളെ നിയോഗിക്കാന്‍ കേന്ദ്രനിര്‍ദ്ദേശം

Varthamanam Bureau

Published

on


ന്യൂദല്‍ഹി:”കൊറോണ വൈറസ് പടരുന്നത് പരിശോധിക്കുന്നതിനായി പ്രഭവകേന്ദ്രങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താനും കര്‍ശനമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍  സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കേസുകള്‍ നേരത്തേ തിരിച്ചറിയുന്നതിന് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ച് വീടുകള്‍ തോറും സജീവ നിരീക്ഷണം നടത്താനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മതിയായ അടിസ്ഥാന സൗകര്യങ്ങളും പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരെയും ഒരുക്കുന്നതിനോടൊപ്പം ഭാവിയിലെ രോഗബാധിതരുടെ എണ്ണം മുന്‍കൂട്ടിക്കണ്ട് അത് കൈകാര്യം ചെയ്യുന്നതിനായി ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം വേഗത്തിലാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍, ആരോഗ്യ സെക്രട്ടറിമാര്‍, നഗരവികസന സെക്രട്ടറിമാര്‍ എന്നിവരുമായി കേന്ദ്രകാബിനറ്റ് സെക്രട്ടറി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഈ നിര്‍ദ്ദേശം.  കോവിഡ് 19 നെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി അടച്ചിടല്‍, പരിശോധനകള്‍, രോഗബാധിതരെ കണ്ടെത്തല്‍, ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, രോഗീപരിചരണം, ജനങ്ങളുടെ സഹകരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അതിനിടെ കോവിഡ്19 രോഗമുക്തിനിരക്ക് ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍.  നിലവില്‍ 49.47ശതമാനമാണ്  രോഗമുക്തിനിരക്ക്. 1,47,194 പേര്‍ രോഗമുക്തി നേടി.  ഇനി ചികിത്സയിലുള്ളത് 1,41,842 പേര്‍ ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,166 പേര്‍ രോഗമുക്തരായി. രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിനെടുക്കുന്ന സമയം മെച്ചപ്പെടുന്നത് തുടരുകയാണ്. ലോക്ക് ഡൗണിന്റെ തുടക്കത്തില്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിനെടുക്കുന്ന സമയം 3.4 ദിവസമായിരുന്നത് ഇപ്പോള്‍ 17.4 ദിവസമായാണ് വര്‍ധിച്ചിരിക്കുന്നത്.  കൊറോണ വൈറസ് കണ്ടെത്തുന്നതിനുള്ള പരിശോധനാ ശേഷി ഐസിഎം—ആര്‍ വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ മേഖലയില്‍ 637 ഉം, സ്വകാര്യമേഖലയില്‍ 240 ഉം  ഉള്‍പ്പടെ മൊത്തം 877 ലാബുകള്‍ രാജ്യത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,50,305 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍ 53,63,445 ആണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial