Connect with us

Kerala

മില്‍മ നാളെ മുതല്‍ മുഴുവന്‍ പാലും സംഭരിക്കും

admin_vartha

Published

on

നിലവിലെ നിയന്ത്രണം ഒഴിവാക്കി ക്ഷീര കർഷകരിൽ നിന്നും നാളെ മുതൽ മലബാർ മിൽമ മുഴുവൻ പാലും സംഭരിക്കും. കേരളത്തിന്റെ പാൽ വേണ്ടെന്ന തീരുമാനത്തിൽ നിന്നും തമിഴ്നാട് പിൻവാങ്ങിയതോടെയാണ് ഇതിന് വഴിയൊരുങ്ങിയത്.

ഈറോഡുള്ള പാൽപൊടി സംഭരണ കേന്ദ്രം പ്രതിദിനം അമ്പതിനായിരം ലിറ്റർ പാൽ പൊടിയാക്കി സൂക്ഷിക്കാനായി എടുത്തുകൊള്ളാമെന്ന് സമ്മതിച്ചിട്ടുണ്ട്. കൂടാതെ തമിഴ്നാട്ടിലെ വെല്ലൂർ, ദിണ്ടിഗൽ പ്ലാന്റുകളും പാലെടുത്ത് പാൽപൊടിയാക്കാമെന്ന് സമ്മതിച്ചതായും മലബാർ മിൽമ മാനേജിംഗ് ഡയറക്ടർ കെ.എം വിജയകുമാരനും, മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ.എസ് മണിയും അറിയിച്ചു.

സാമൂഹിക ക്ഷേമ വകുപ്പ്, കൺസ്യൂമർ ഫെഡ്, പൊതുവിതരണ സംവിധാനം എന്നിവ വഴി പാൽവിതരണം നടത്താനുള്ള ക്രമീകരണങ്ങൾ സർക്കാർ നടത്തിയിട്ടുണ്ട്. ഇതിന് പുറമെ അതിഥി തൊഴിലാളികളുടെ ക്യാമ്പിലേക്കടക്കം പാൽ എത്തിക്കാനുള്ള നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

പാൽ തമിഴ്നാട്ടിലേക്ക് കയറ്റുമതി ചെയ്യുന്നതിൽ പ്രതിസന്ധി വന്നതോടെ കഴിഞ്ഞ ദിവസം മലബാർ മിൽമ പാലെടുത്തിരുന്നില്ല. ഇന്ന് 70 ശതമാനം മാത്രമായിരുന്നു പാലെടുത്തിരുന്നത്. പുതിയ തീരുമാനം വന്നതോടെ നാളെ മുതൽ ക്ഷീര കർഷകരിൽ നിന്ന് മുഴുവൻ പാലും സംഭരിക്കാൻ മലബാർ മിൽമയ്ക്ക് കഴിയും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial