Connect with us

National

മോദി ഷാ കൂട്ടുക്കെട്ടിന് മുന്നില്‍ പതാറാതെ അരവിന്ദ് കേജരിവാളെന്ന സാധാരണക്കാന്‍

Varthamanam Bureau

Published

on

ന്യൂദല്‍ഹി: ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും ഉപയോഗിച്ചിട്ടും വമ്പന്‍ ഷോകള്‍ നടത്തി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇളക്കിമറക്കല്‍ നടത്തിയിട്ടും അരവിന്ദ് കേജരിവാളെന്ന സാധാരണക്കാരനെ ദല്‍ഹിയില്‍ ബി ജെ പിക്ക് തളക്കാനായില്ല. ഒട്ടുമിക്ക തെരഞ്ഞെടുപ്പുകളിലും സാധ്യതകളെ തങ്ങള്‍ക്ക് അനുകൂലമായി മാറ്റുന്നതിനായി ബി ജെ പി പുറത്തെടുക്കുന്ന ബ്രഹ്മാസ്ത്രമായ വര്‍ഗീയധ്രൂവികരണ കാര്‍ഡ് പ്രചാരണത്തിന്റെ അവസാനലാപ്പില്‍ ദല്‍ഹിയില്‍ പുറത്തെടുത്തിട്ടും ബി ജെ പിക്ക് നേടാനായത് ആശ്വാസജയങ്ങള്‍ മാത്രം. നരേന്ദ്രമോദി അമിത്ഷാ കൂട്ടുകെട്ടില്‍ ബി ജെ പി പുറത്തെടുത്ത തന്ത്രങ്ങള്‍ക്ക് അതേനാണയത്തില്‍ മറുപടിനല്കി ബി ജെ പിയുടെ പ്രാചരണത്തിന് പുറകെ പായുകയെന്ന പാളുന്ന തന്ത്രത്തന് പകരം സ്വന്തം പ്രവര്‍ത്തനങ്ങളുടെ നേട്ടവുമായി ജനങ്ങളെ സമീപീക്കാന്‍ തയ്യാറായ കെജരിവാളിനെ ദല്‍ഹിക്കാര്‍ സ്വീകരിച്ചുവെന്നതിന്റെ തെളിവുകൂടിയാണ് ആം ആദ്മിയുടെ വിജയം. അയോധ്യവിധി, ശ്രീരാമ ട്രസ്റ്റ് രൂപവത്കരണം, ഷഹീന ബാഗ് സംഘര്‍ഷം, സിഎഎ എന്നിവ ചൂണ്ടിക്കാട്ടി വോട്ടുകളിലെ ധ്രുവീകരണം ബിജെപി ലക്ഷ്യമിട്ടിരുന്നെങ്കിലും ജനങ്ങള്‍ ജനക്ഷേമത്തിനുവേണ്ടി പദ്ധതികള്‍ നടപ്പാക്കിയ സര്‍ക്കാരിനൊപ്പം നിലകൊള്ളുകയായിരുന്നു.വര്‍ഗീയപ്രചാരണം അഴിച്ചു വിട്ടതിന് പല തവണകളായി തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി നേതാക്കള്‍ക്ക് മുന്നറിയിപ്പും നല്‌കേണ്ടിവന്നതും ചില ഘട്ടങ്ങളില്‍ നടപടി സ്വീകരിക്കേണ്ടവന്നതും ധ്രൂവീകരണത്തിനായി ഏത്രമാത്രം ശക്തമായ പ്രചാരണണം നടത്തിയെന്നതിന്റെ തെളിവുകൂടിയാണ്.സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതിലൂടെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞതും പൊതു വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റവും സൗജന്യ വൈഫൈയുമെല്ലാമടങ്ങിയ ‘ഭരണനേട്ടങ്ങളെ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ ആം ആദ്മിസര്‍ക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും എണ്ണയിട്ട യന്ത്രം പോലെ നടത്തിയ പ്രവര്‍ത്തനം ലക്ഷ്യകണ്ടുവെന്നതിന്റെ തെളിവുകൂടിയാണ് ഈ വിജയം.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നല് കിയ 70 വാഗ്ദാനങ്ങളില്‍ 90ശതമാനവും തുടങ്ങാനോ പൂര്‍ത്തീകരിക്കാനോ ആം ആദ്മി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. വൈദ്യുതി ബില്‍ കുറക്കാന്‍ കഴിഞ്ഞതും ആരോഗ്യമേഖലയില്‍ ചികിത്സ ഉറപ്പാക്കുന്നതിന് ആരംഭിച്ച മൊഹല്ല ക്ലീനിക്കുകളും ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയുമെല്ലാം ആം ആദ്മി സര്‍ക്കാരിനെ ജനപ്രിയമാക്കിയ പദ്ധതികളായിരുന്നു,പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ തീവവ്രാദിയെന്നും രാജ്യത്തെ ‘ഭിന്നിപ്പിക്കുന്ന സംഘ (ടുക്‌ടെ ടുക്‌ടെ ഗാങ്)ത്തിനു സഹായം നല്കുന്നയാളെന്നുമെല്ലാമുള്ള വിമര്‍ശങ്ങള്‍ കെജരിവാളിനെതിരെ ചൊരിഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ബി ജെ പി വലിയ ചലനമുണ്ടായിയിരുന്നു. എന്നാല്‍ ബി ജെ പിയുടെ പ്രചാരണങ്ങള്‍ക്ക് നേരിട്ട് മറുപടിനല്കാതെ താനും തന്റെ സര്‍ക്കാരും നടത്തിയ പ്രവര്‍ത്തനങ്ങളെന്ന കുറ്റിയില്‍കിടന്ന് തിരിഞ്ഞുതന്നെ പ്രചാരണരംഗത്ത് നിലയുറപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് ആം ആദ്മിയുടെ വിജയരഹസ്യം. വീണ്ടും അധികാരത്തിലെത്തിയാല്‍ ദല്‍ഹിയിലെ സ്‌കുളുകളില്‍ കുട്ടികളില്‍ സൈനികരോടുള്ള സ്‌നേഹവും ത്രിവര്‍ണ്ണ പതാകയോടുള്ള ബഹുമാനവും വര്‍ധിപ്പിക്കാന്‍ സഹായകമായ തരത്തിലുള്ള പാഠ്യപദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചാണ് ആം ആദ്മി ദേശസ്‌നേഹത്തിന്റെ പുത്തന്‍ മാതൃക മുന്നോട്ടുവെച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial