Connect with us

Kerala

രാജ്യം പൂർണമായു 2 1 ദിവസം അടച്ചിടും: പ്രധാനമന്ത്രി

Varthamanam Bureau

Published

on

ന്യൂദല്‍ഹി : കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി 12 മണി മുതല്‍ 21 ദിവസത്തേക്കു രാജ്യം മുഴുവന്‍ അടച്ചുപൂട്ടലില്‍ (ലോക്ക് ഡൗണ്‍) ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്താണ് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത്.

രാത്രി 12 മണി മുതല്‍ രാജ്യം മുഴുവന്‍ അടച്ചിടുന്നു;21 ദിവസത്തേക്ക്

ജനതാ കര്‍ഫ്യൂവിനെക്കാള്‍ കര്‍ശനമായി നടപ്പാക്കും
കര്‍ഫ്യൂ പോലെയാകും
അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും;ചരക്ക് നീക്കം നടക്കും

21 ദിവസം കൈകാര്യം ചെയ്യാനായില്ലെങ്കില്‍ രാജ്യം 21 വര്‍ഷം പിന്നോട്ടുപോകും
അടച്ചുപൂട്ടല്‍ രാജ്യത്തിന് അധിക സാമ്പത്തിക ഭാരമുണ്ടാകുമെങ്കിലും ഓരോ ഇന്ത്യക്കാരുടെയും ജീവന്‍ രക്ഷിക്കുകയെന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന . ഈ 21 ദിവസം കൈകാര്യം ചെയ്യാനായില്ലെങ്കില്‍ 21 വര്‍ഷമാകും രാജ്യം പിന്നോട്ടു പോകുക. അഭ്യൂഹങ്ങള്‍ക്കും അന്ധവിശ്വാസങ്ങളിലും വിശ്വസിക്കരുത് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം തേടാതെ മരുന്നുകള്‍ കഴിക്കരുത്

അച്ചടക്കവും ക്ഷമയും പുലര്‍ത്തുക. വീട്ടില്‍ തുടരുക
അടച്ചുപൂട്ടല്‍ നിങ്ങളുടെ വീട്ടിന്റെ വാതിലിനു ചുറ്റുമുള്ള ലക്ഷ്മണരേഖയായി കാണണം. രോഗബാധയുള്ളയാളെ ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. തുടക്കത്തില്‍ ഇവര്‍ ആരോഗ്യത്തോടെയുണ്ടാവാം. അതിനാല്‍ മുന്‍കരുതല്‍ സ്വീകരിച്ച് വീട്ടില്‍ തന്നെ തുടരുക. കൊറോണബാധ ആദ്യത്തെ ലക്ഷം പേരിലെത്താന്‍ 67 ദിവസമെടുത്തു. 11 ദിവസം കൂടി കഴിഞ്ഞപ്പോള്‍ അത് അടുത്ത ലക്ഷം പേരിലേക്കു കൂടി വ്യാപിച്ചു. പിന്നീട് നാലു ദിവസം മാത്രമാണ് മൂന്നു ലക്ഷം പേരിലേക്ക് രോഗമെത്താന്‍ എടുത്തതെന്നത് ഗൗരവമായി കാണണം.

കോവിഡിനെ നേരിടാന്‍ 15,000 കോടിയുടെ പാക്കേജ്
ആവശ്യമായ കൊറോണ വൈറസ് പരിശോധനാ സംവിധാനങ്ങള്‍, സുരക്ഷാ വസ്ത്രങ്ങള്‍, ഐസലേഷന്‍ കിടക്കകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവ ഉടന്‍ ഉറപ്പാക്കാനാണ് ഈ തുക

കോവിഡ് അഗ്‌നിപോലെ വ്യാപിക്കുകയാണ്
കോവിഡ് അഗ്‌നിപോലെ വ്യാപിക്കുകയാണ്. ചിലരുടെ ശ്രദ്ധക്കുറവ് നിങ്ങളേയും കുടുംബത്തേയും അപകടത്തിലാക്കാം കൊറോണയെ തടയണമെങ്കില്‍ അതു പടരുന്ന വഴികള്‍ തകര്‍ക്കണം സാമൂഹിക അകലം പാലിക്കുകയെന്നത് ഓരോ പൗരനും ബാധകമാണ് കുടുംബങ്ങളില്‍ എല്ലാവരും ഇതു പിന്തുടരണം കൊറോണയെ നേരിടാന്‍ മറ്റു വഴികളില്ല രോഗികള്‍ മാത്രമല്ല സാമൂഹിക അകലം പാലിക്കേണ്ടത്
പ്രധാനമന്ത്രി ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇതു ബാധകം

വീടുകളില്‍നിന്ന് ആരും പുറത്തിറങ്ങരുത്

അശ്രദ്ധയ്ക്കു രാജ്യം ചിന്തിക്കാന്‍ കഴിയാത്തത്ര വലിയ വില നല്‌കേണ്ടിവരും

ജനങ്ങള്‍ രാജ്യത്ത് എവിടെയാണെങ്കിലും അവിടെ തന്നെ തുടരുക.

21 ദിവസം രാജ്യത്തിനു നിര്‍ണായകമാണ്

സര്‍ക്കാരിന്റെ നിര്‍ദേശങ്ങളെല്ലാം പരിപൂര്‍ണമായും പാലിക്കണം
വ്യാപനത്തിന്റെ വേഗത കൂടുന്തോറും പിടിച്ചുകെട്ടല്‍ അതികഠിനമാകും.

ജനതാ കര്‍ഫ്യൂ വിജയിപ്പിച്ചതിനു ജനങ്ങള്‍ക്കു നന്ദി പറയുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial