Connect with us

National

രാജ്യാന്തര വിമാനസര്‍വീസ് ഉടനുണ്ടാവില്ല

Varthamanam Bureau

Published

on

ന്യൂദല്‍ഹി: രാജ്യത്തെ വിവിധ മെട്രോനഗരങ്ങളിലടക്കം തുടരുന്ന അടച്ചുപൂട്ടലും വിദേശികള്‍ക്കു വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കും മാറ്റിയാലേ രാജ്യാന്തര സര്‍വീസ് ആരംഭിക്കുകയുള്ളൂവെന്ന സൂചനനല്കി വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. വിദേശികളെ പ്രവേശിപ്പിക്കുന്നതിനുള്ള വിലക്ക് മറ്റു രാജ്യങ്ങള്‍ എടുത്തു മാറ്റിയാല്‍ രാജ്യാന്തര വിമാനങ്ങളുടെ സര്‍വീസില്‍ ഇന്ത്യ തീരുമാനമെടുക്കുമെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ വിദേശികള്‍ക്കു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞമാസം 25ന് ഇന്ത്യ ആഭ്യന്തര വിമാനങ്ങളുടെ സര്‍വീസ് തുടങ്ങിയിരുന്നു. മിക്ക രാജ്യങ്ങളിലും പത്തു ശതമാനത്തോളം രാജ്യാന്തര വിമാന സര്‍വീസുകളാണ് നടക്കുന്നത്. സ്വദേശത്തേക്കു മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയാണിത്. വിദേശികള്‍ക്ക് എല്ലാവരും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് എയര്‍ ഇന്ത്യയും മറ്റു വിമാനക്കമ്പനികളും നടത്തുന്ന പ്രത്യേക സര്‍വീസുകള്‍ തുടരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial