Connect with us

National

രോഗബാധിതരേക്കാള്‍ രോഗമുക്തര്‍

Varthamanam Bureau

Published

on

  • ആശ്വാസ സൂചനകള്‍; കോവിഡ്‌കേസുകളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍
  • ആകെ കേസുകള്‍ 2,76,583
  • നിലവില്‍ രോഗികളായി തുടരുന്നവര്‍ 1,33,632
  • രോഗമുക്തര്‍ 1,35,206
  • ഐ സി എം ആര്‍ പരിശോധനകള്‍ അരലക്ഷം കടന്നു

ന്യൂദല്‍ഹി: രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തിനേടി. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകളിലാണ് ഈ ആശ്വാസ സൂചന.രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്നതിനിടയിലും ഈ കണക്കുകള്‍ വലിയ ആശ്വാസസൂചനകളാണ്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആകെ 2,76,583 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ നിലവില്‍ രോഗികളായി തുടരുന്നവര്‍ 1,33,632 എണ്ണമാണ്. എന്നാല്‍ 1,35,206 പേര്‍ രോഗമുക്തരായി. ഇന്ത്യയില്‍ രോഗമുക്തരുടെ എണ്ണം രോഗികളേക്കാള്‍ കൂടുതലാകുന്നത് ഇതാദ്യമായാണ്. 7754പേരാണ് ഇതുവരെ ഇന്ത്യയില്‍ മരണമടഞ്ഞത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 5,991 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. 48.88 ശതമാനം ആണ് രാജ്യത്തെ രോഗമുക്തിനിരക്ക്.— അതിനിടെ ഐ സി എം ആര്‍ നടത്തുന്ന രോഗപരിശോധനകളുടെ എണ്ണം അന്‍പത് ലക്ഷം പിന്നിട്ടു. ഇന്നലെവരെ നടത്തിയത്50,61,332 പരിശോധനകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,216 സാമ്പിളുകളാണ് ഐ സി എം ആര്‍ പരിശോധിച്ചത്. കോവിഡ് പരിശോധന സൗകര്യമുള്ള ഗവണ്മെന്റ് ലാബുകള്‍ 590 ആയും, സ്വകാര്യലാബുകള്‍ 233 ആയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ, രാജ്യത്ത് കോവിഡ് സാമ്പിള്‍ പരിശോധനാ സൗകര്യമുള്ള ലാബുകളുടെ എണ്ണം 823 ആയി.—മുംബൈ, അഹമ്മദാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ദല്‍ഹി, ബെംഗളൂരു എന്നീ നഗരങ്ങളില്‍ കോവിഡുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ മേഖലയില്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തുന്നതില്‍, സംസ്ഥാന ആരോഗ്യവകുപ്പുകള്‍ക്കും മുന്‍സിപ്പല്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ സാങ്കേതികസഹായം അടക്കമുള്ളവയ്ക്കായി പ്രത്യേക കേന്ദ്രസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.—കോവിഡുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ മേഖലയില്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തുന്നതിനായി, സംഘാംഗങ്ങള്‍ അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ ഈ നഗരങ്ങള്‍ സന്ദര്‍ശിക്കുന്നതാണ്. തങ്ങള്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച്, സംഘങ്ങള്‍ സംസ്ഥാന ആരോഗ്യവകുപ്പിനും, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനും ദിവസേനെ റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കും. അടിയന്തിര ശ്രദ്ധ ലഭിക്കേണ്ട വിഷയങ്ങള്‍ ഉണ്ടെങ്കില്‍ അതിനെപ്പറ്റിയും ബന്ധപ്പെട്ടവര്‍ക്ക് വിവരങ്ങള്‍ കൈമാറും. തങ്ങളുടെ സന്ദര്‍ശനം പൂര്‍ത്തിയാകുന്നതിനു മുന്‍പായി, അതുവരെയുള്ള കണ്ടെത്തലുകളും നിര്‍ദേശങ്ങളും അടങ്ങിയ റിപ്പോര്‍ട്ടും കേന്ദ്രസംഘങ്ങള്‍ സമര്‍പ്പിക്കുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial