Connect with us

Kerala

വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ ഡോമിന്റെ മുന്നറിയിപ്പ്

Varthamanam Bureau

Published

on

തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പടെയുള്ളവ നല്‍കുന്നു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങള്‍ വഴി പരസ്യം നല്‍കുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ ഡോമിന്റെ മുന്നറിയിപ്പ്.    പ്രമുഖ ഇകോമേഴ്‌സ് സൈറ്റുകള്‍ക്ക് സമാനമായ സൈറ്റുകള്‍, കുറഞ്ഞ തുകയ്ക്ക് ബ്രാന്‍ഡഡ്  ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്ത്  സോഷ്യല്‍ മീഡിയയില്‍ പരസ്യങ്ങളായും, വാട്‌സ്ആപ്പ്, ഇമെയില്‍ എന്നിവ വഴി ല‘ിക്കുന്ന ലിങ്ക്കുളായും ലഭ്യമാക്കി തട്ടിപ്പുകള്‍ നടത്തുന്നത് വ്യാപകമാകുന്നുണ്ട്.  ഇത്തരം വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ വഴി കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭിക്കുെമന്ന് കരുതി പണം നല്‍കുന്നവര്‍ക്ക്  പണം നഷ്ടപ്പെടുകയും ചെയ്യും. ലോക്ഡൗണ്‍ സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതലായി ഇകോമേഴ്‌സ് സൈറ്റുകളെ ആശ്രയിക്കുന്ന സാഹചര്യം മുതലാക്കിയാണ്  തട്ടിപ്പുകള്‍ കൂടുതലായി നടത്തുന്നത്.
   ഇത്തരം വ്യാജ സൈറ്റുകളെ തിരിച്ചറിയുന്നതിന്  സൈറ്റുകളുടെ വെബ്‌സൈറ്റ് അഡ്രെസ്സ് പരിശോധിച്ചാല്‍ സാധിക്കുമെന്ന് എഡിജിപിയും, സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം  പറഞ്ഞു. ഈ തരത്തിലുള്ള തട്ടിപ്പുകള്‍ കൂടുതലായി കണ്ടു വരുന്ന സാഹചര്യത്തില്‍ ഉപയോക്താക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തമെന്നും എഡിജിപി അറിയിച്ചു.
 ഇത്തരം തട്ടിപ്പുകളെ കുറിച്ച് മനസിലാക്കുവാനും,  ജാഗ്രത പുലര്‍ത്തുവാനുമായി കേരള പൊലീസ്,  സൈബര്‍ഡോം എന്നിവയുടെ  സോഷ്യല്‍ മീഡിയ പേജുകള്‍ വഴി നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്.  തട്ടിപ്പുകള്‍ക്കെതിരെയുള്ള ജാഗ്രത നിര്‍ദേശങ്ങള്‍ സൈബര്‍ഡോമിന്റെ യമെളല എന്ന ആപ്ലിക്കേഷന്‍ വഴിയും പ്രസ്തുത ആപ്ലിക്കേഷന്‍  ഉപയോക്താക്കള്‍ക്ക് ഓട്ടോമാറ്റിക് സന്ദേശമായി ല‘ഭിക്കും. ജനങ്ങള്‍ കേരളാ പൊലീസിന്റെ ഇത്തരം സേവനങ്ങള്‍  പ്രയോജനപ്പെടുത്തണമെന്നും എഡിജിപി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial