Connect with us

Kerala

ശരണ്യക്കെതിരെ നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതിഷേധം; 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

Varthamanam Bureau

Published

on

കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ മാതാവിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം. വീട്ടിലും കടല്‍ക്കരയിലും തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് കുട്ടിയുടെ മാതാവ് തയ്യിലിലെ കൊടുവ ള്ളി വീട്ടില്‍ ശരണ്യക്ക് നേരെ രൂക്ഷപ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും തടിച്ചു കൂടിയത്. ആദ്യം വീട്ടിലെത്തിച്ചപ്പോള്‍ അച്ചനും അമ്മയും അടക്കമുള്ളവര്‍ ശകാരവാക്കുകളുമായി ശരണ്യക്ക് നേരെ പാഞ്ഞടുത്തു. അതേസമയം, കോടതിയില്‍ ഹാജരാക്കിയ ശരണ്യയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇന്നലെ ഉച്ചക്ക് ശേഷം തെളിവെടുപ്പ് നടത്താനായിരുന്നു പൊലീസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ജനങ്ങള്‍ തടിച്ചുകൂടുമെന്നും അക്രമാസക്തമാകുമെന്നും സൂചന ല‘ഭിച്ചതോടെ രാവിലത്തേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് കാണാതായ ശരണ്യപ്രണവ് ദമ്പതിമാരുടെ മകന്‍ വിയാനെ രാവിലെയാണ് തയ്യില്‍ കടപ്പുറത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial