Connect with us

Kerala

സംസ്ഥാനത്ത്‌ ഒരു കോവിഡ്‌ മരണംകൂടി.ചാവക്കാട്‌ സ്വദേശിനി ഖദീജക്കുട്ടിയാണ്‌ (73)‌ മരിച്ചത്

Varthamanam Bureau

Published

on

തൃശൂർ: സംസ്ഥാനത്ത്‌ ഒരു കോവിഡ്‌ മരണംകൂടി. ചാവക്കാട്‌ താലൂക്കാശുപത്രിയിൽ ചികിത്സയിലായിരുന്ന ചാവക്കാട്‌ കടപ്പുറം അഞ്ചങ്ങാടി സ്വദേശിനി ഖദീജക്കുട്ടിയാണ്‌ (73)‌ മരിച്ചത്‌. ‌ ഇതോടെ സംസ്ഥാനത്ത്‌ കോവിഡ്‌ മരണം നാലായി.

മുബൈയിൽനിന്ന്‌ കാറിൽ മൂന്നുപേർക്ക്‌ ഒപ്പം പാലക്കാട്‌വഴി ചൊവ്വാഴ്‌ചയാണ്‌  നാട്ടിലെത്തിയത്‌. യാത്രക്കിടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് പെരിന്തൽമണ്ണയിൽനിന്നും ആംബലുൻസിൽ  ചാവക്കാട്‌ താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം മൂർഛിച്ചതിനാൽ  മെഡിക്കൽ കോളേജിലേക്ക്‌ മാറ്റാൻ തീരുമാനിച്ചുവെങ്കിലും അതിനു മുമ്പേ മരിച്ചു. മരിച്ചതിനുശേഷം നടത്തിയ സ്രവ പരിശോധനയിലാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും ചികിത്സയിലായിരുന്നു. മകനും ആംബുലൻസ്‌ ഡ്രൈവറും നിരീക്ഷണത്തിലാണ്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial