Connect with us

Kerala

സംസ്ഥാനത്ത് ഇന്നു 42 പേർക്ക് കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചു.ഒറ്റദിവസം ഇത്രയധികം കേസുകള്‍ ആദ്യം

Varthamanam Bureau

Published

on

42 പേര്‍ക്ക് കോവിഡ്
ഒറ്റദിവസം ഇത്രയധികം  കേസുകള്‍ ആദ്യം

* എണ്ണം വര്‍ധിക്കുന്നത് ഗൗരവമായ മുന്നറിയിപ്പെന്ന് മുഖ്യമന്ത്രി

*23 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 17 പേര്‍ വിദേശത്തു നിന്നും
് *നിലവില്‍ ചികിത്‌സയിലുള്ളത് 216

* 84258 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 42 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു ദിവസത്തിലെ ഏറ്റവും അധികം കേസുകളാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ 21 പേര്‍ക്കും തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോരുത്തര്‍ക്കും വിദേശത്തു നിന്ന് വന്ന 17 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരില്‍ 12ഉം കാസര്‍കോട് ഏഴും കോഴിക്കോട്, പാലക്കാട്  ജില്ലകളില്‍ അഞ്ച് പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നാലു പേര്‍ക്ക് വീതവും കോട്ടയത്ത് രണ്ടു പേര്‍ക്കും കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയും കോഴിക്കോട് ഒരു ആരോഗ്യപ്രവര്‍ത്തകനുമാണ് രോഗം ബാധിച്ചത്. വെള്ളിയാഴ്ച മലപ്പുറത്ത് രണ്ടു പേര്‍ രോഗമുക്തരായി. മുംബയില്‍ നിന്ന് ചാവക്കാടെത്തിയ 73 വയസുള്ള ഖദീജക്കുട്ടി കോവിഡ് ബാധിച്ച് വ്യാഴാഴ്ച മരിച്ചിരുന്നു. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ 36 പേര്‍ വീതം ചികിത്‌സയിലുണ്ട്. പാലക്കാട് 26, കാസര്‍കോട് 21, കോഴിക്കോട് 19, തൃശൂര്‍ 16 എന്നിവിടങ്ങളിലാണ് നിലവില്‍ കൂടുതല്‍ പേര്‍ ചികിത്‌സയിലുള്ളത്. സംസ്ഥാനത്ത് 28 ഹോട്ട്‌സ്‌പോട്ടുകളുണ്ട്. ഇതുവരെ കേരളത്തില്‍ 732 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 216 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. 84258 പേര്‍ നിരീക്ഷണത്തിലുണ്ട്. 51310 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഫലം ലഭിച്ച 49535 നെഗറ്റീവാണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗങ്ങളുടെ 7072 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഫലം ലഭിച്ച 6630 എണ്ണം നെഗറ്റീവായി. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ഗൗരവമായ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ സന്നാഹം വലിയ രീതിയില്‍ വര്‍ധിപ്പിക്കണമെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. എന്നാല്‍ ഒരു മലയാളിക്ക് മുന്നിലും കേരളം വാതില്‍ കൊട്ടിയടക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തിയത് 91344 പേര്‍

കണ്ണൂർ 12
മലപ്പുറം 4
പാലക്കാട് 5
കോഴിക്കോട് 5
കോട്ടയം 2
തൃശ്ശൂർ 4
കൊല്ലം 1
കാസർകോട് 7
പത്തനംതിട്ട 1
വയനാട് 1

ഇപ്പോൾ 217പേർ ചികിത്സയിൽ.

2 പേർക്ക് രോഗ മുക്തി

ഇപ്പോൾ 28 പ്രദേശങ്ങൾ ഹോട് സ്പോട്ടിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial