Connect with us

Kerala

സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ല, മുന്‍കരുതല്‍ നടപടികളുമായി ഭക്ഷ്യവകുപ്പ്

Varthamanam Bureau

Published

on

തിരുവനന്തപുരം: കോവിഡിനുശേഷം കാലവര്‍ഷം തുടങ്ങുന്ന സാഹചര്യത്തില്‍ ഭക്ഷ്യധാന്യക്ഷാമം ഉണ്ടാകാതിരിക്കാന്‍ ആറുമാസത്തേക്ക് കരുതല്‍ ധാന്യശേഖരം ഉറപ്പുവരുത്തിയതായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. കോവിഡ് കാലത്ത് തുടര്‍ച്ചയായി സപ്ലൈകോ വില്‍പ്പനശാലകള്‍ പ്രവര്‍ത്തിപ്പിച്ചും, സമൂഹ അടുക്കളകള്‍ക്കായി ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തും അതിജീവനക്കിറ്റുകള്‍ ജനങ്ങളില്‍ എത്തിച്ചും സൗജന്യ റേഷന്‍ വിതരണം ചെയ്തും ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ വകുപ്പിന് സാധിച്ചതായി മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആറു മാസത്തേക്കുള്ള ധാന്യശേഖരം ഉറപ്പു വരുത്തിയിട്ടുണ്ട്. പയറുവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കും വിലക്കയറ്റം ഉണ്ടാകാതെ ഇരിക്കാന്‍ കരുതല്‍ ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ട്. 4.39 ലക്ഷം മെട്രിക് ടണ്‍ അരിയും 1.18 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പും സംസ്ഥാനത്തിന്റെ കൈവശമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial