Connect with us

District News

സ്ഥിരപ്പെടുത്തണമെന്ന ഹൈകോടതി ഉത്തരവ് ബാങ്ക് നിരസിച്ചു: താൽക്കാലിക ജീവനക്കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു.

Editor Varthamanam

Published

on

തീ കൊളുത്തി മരിച്ച സത്യവതി

നടപടി നിയമാനുസൃതമെന്ന് ബാങ്ക്
നിലവിലെ ഭരണസമിതി

പരവൂർ: ബാങ്കിനുള്ളിൽ പെട്രോൾ ഒഴിച്ച് താത്കാലിക ജീവനക്കാരി തീകൊളുത്തി മരിച്ചു. കൊല്ലം പരവൂർ
ഭൂതക്കുളം സർവീസ് സഹകരണ ബാങ്കിൽ താത്കാലിക കളക്ഷൻ ഏജന്റായ ഭൂതക്കുളം പന്നിവിള കിഴക്കതിൽ വീട്ടിൽ അയ്യപ്പന്റെ ഭാര്യ
സത്യവതി(56)ആണ്
ബാങ്കിനുള്ളിൽ ആത്മഹത്യ ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ
സ്കൂട്ടറിൽ ബാങ്കിനുമുന്നിലെത്തിയ ഇവർ താക്കോൽ സെക്യൂരിറ്റിയെ ഏൽപ്പിച്ചശേഷം ബാങ്കിനുള്ളിൽ കയറി കൈയിൽ കരുതിയിരുന്ന പെട്രോൾ പൊടുന്നനെ ശരീരത്തിലേക്ക് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു
ബാങ്ക് കെട്ടിടത്തിന്റെ താഴെത്തെ നിലയിൽവെച്ചാണ് പെട്രോൾ ദേഹത്ത് തീകൊളുത്തിയത്.
തുടർന്ന് അലറിവിളിച്ഛ്
ഒരു തീപ്പന്തമായി മുകളിലത്തെ ഓഫിസ് നിൽക്കുന്ന
ഒന്നാം നിലയിലെ ബാങ്കിനുള്ളിലേക്ക് ഓടിക്കയറയുകയായിരുന്നു ഡോർ തുറന്ന് ഓഫിസിലേക്ക് കയറും മുൻപ് തറയിൽ വീണു സത്യവതി കത്തിയമർന്നു. താഴത്തെ നിലയിൽ കണ്ടു നിന്നവർ വെളിയിലേക്ക് ഓടി
പ്രദേശമാകെ പുക നിറഞ്ഞു
ഈ സമയം മുകളിലത്തെ നിലയിൽ ബാങ്കിൽ ഉണ്ടായിരുന്ന ജീവനക്കാരും ആളുകളും എമർജൻസി എക്സിറ്റ് വഴി ഓടി പുറത്തിറങ്ങി. നിമിഷങ്ങൾക്കകം തന്നെ പരവൂരിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി തീയണച്ചു. 25വർഷത്തിലധികമായി സത്യവതി ഇവിടെ ജോലി ചെയ്യുന്നുണ്ട് ഇതുവരെയും ജോലി സ്ഥിരമാക്കിയിട്ടില്ല. അടുത്തിടെ സീനിയോറിറ്റി മറികടന്ന് ബാങ്കിൽ നിയമനം നടത്തിയിരുന്നു ഇതിനെ തുടർന്ന് ഹൈകോടതിയെ സമീപിക്കുകയും സത്യവതിയുടെ ജോലി സ്ഥിരപ്പെടുത്തണമെന്ന ഹൈകോടതി ഉത്തരവ് ബാങ്ക് നിരസിച്ചു കൊണ്ട് സർക്കാർ ഓർഡർ വഴി നിയമനം നടത്തുകയായിരുന്നു. ഇതിൽ മനംനൊന്താണ് സത്യവതി ആത്മഹത്യ ചെയ്തത്. പരവൂർ
പോലീസ് സ്ഥലത്ത് എത്തി
ഇൻക്വസ്റ്റ് പൂർത്തിയാക്കി. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: അനൂപ്, ആശ്വനി.

നടപടി നിയമാനുസൃതമെന്ന് ബാങ്ക്
ഭരണസമിതി

കൊല്ലം: സത്യദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ബാങ്കിന്റെ ഭാഗത്തുനിന്നും യാതൊരുവിധമായ പ്രതികാര നടപടിയും ഇക്കാലയളവില്‍ ഉണ്ടായിട്ടില്ലെന്നും ഇപ്പോഴും അവര്‍ കളക്ഷന്‍ ഏജന്റായി തുടരുകയാണെന്നും പൂതക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അറിയിച്ചു.
ബാങ്കിലെ കളക്ഷന്‍ ഏജന്റമാരുടെ ലിസ്റ്റില്‍ നിന്നും പ്യൂണ്‍ തസ്തികയിലേക്ക് നിയമിക്കപ്പെടാന്‍ യോഗ്യരായ ഏഴുപേരാണ് ഉണ്ടായിരുന്നത്. അഞ്ചുവര്‍ഷത്തെ സ്ഥിരം സേവനവും 20 ലക്ഷം രൂപയുടെ പ്രതിവര്‍ഷം കളക്ഷന്‍ ഉള്ളതുമായ ഏജന്റുമാരില്‍ നിന്നാണ് നിയമനം നടത്തേണ്ടത്. ഏഴുപേരില്‍ രണ്ടുപേര്‍ പ്രായപരിധി കഴിഞ്ഞതിനാല്‍ ബാക്കിയുള്ള അഞ്ചുപേരില്‍ നിന്ന് സ്‌മിതാ ചന്ദ്രനെ നിയമിക്കുവാന്‍ തീരുമാനിച്ചു. ഇതിനെതിരെ സത്യദേവിയമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി തീരുമാനമെടുക്കാന്‍ സഹകരണവകുപ്പ് രജിസ്ട്രാറെ ചുമതലപ്പെടുത്തി.
രജിസ്ട്രാരുടെ ഉത്തരവ് സീനിയറായ സത്യദേവിക്ക് അനുകൂലമായിരുന്നു. അതിനെ ചോദ്യം ചെയ്തുകൊണ്ട് സ്മിതാചന്ദ്രന്‍ സഹകരണസെക്രട്ടറിക്ക് ബാങ്കിനെ പ്രതിയാക്കി അപ്പീല്‍ നല്‍കി. രജിസ്ട്രാറുടെ ഉത്തരവ് സെക്രട്ടറി സ്റ്റേ ചെയ്തു. ഈ സാഹചര്യത്തിലാണ് സത്യദേവിയമ്മയുടെ നിര്‍ഭാഗ്യകരമായ ആത്മഹത്യ ഉണ്ടായതെന്ന് പ്രസ്താവനയില്‍ പറയുന്നു.
സത്യദേവിയുടെ മരണത്തില്‍ ഭരണസമിതിയും കളക്ഷന്‍ ഏജന്റുമാരുടെയും യോഗം അനുശോചിച്ചു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial