Connect with us

Kerala

100 കടന്നു കോവിഡ്

Varthamanam Bureau

Published

on

ഇന്നലെ 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
22 പേര്‍ക്ക് രോഗ മുക്തി

കേരളത്തില്‍ മൊത്തം നിരീക്ഷണത്തില്‍ 177106
കോവിഡ് വന്ന് ചികിത്സയില്‍ കഴിയുന്നവര്‍ 973
ഇതുവരെ രോഗമുക്തി നേടിയവര്‍ 712
ആകെ മരണം 14
128 ഹോട്ട്‌സ്‌പോട്ടുകള്‍

  • പുറത്തുനിന്നും കേരളത്തില്‍ വന്നവര്‍: 170258
  • ഗര്‍ഭിണികള്‍: 7160
  • കുട്ടികള്‍: 3785
  • വയോജനങ്ങള്‍: 4164

ഇളവുകള്‍ രോഗം പടരാനുള്ള സാധ്യതയായി മാറരുത്
ഗുരുതരമായ രോഗം ബാധിക്കുന്നവര്‍ക്ക് പ്രത്യേക പ്രോട്ടോകോള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വെല്ലുവിളിയും ഉത്തരവാദിത്വവും അസാധാരണാംവിധം വര്‍ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. ഇന്നലെ സംസ്ഥാനത്ത് പുതിയ രോഗികളുടെ എണ്ണം ഇതുവരെയുള്ള തില്‍ ഏറ്റവും വര്‍ധിച്ച ദിവസമാണ്. ഇതേ ഘട്ടത്തില്‍ തന്നെയാണ് അടച്ചുപൂട്ടലില്‍ ഇളവുകള്‍ വരുന്നതും ആരാധനാലയങ്ങളും റസ്റ്റോറന്റുകളും മാളുകളും മറ്റും തുറക്കുന്നതുമെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. രോഗബാധിതരുടെ സംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് കാണേണ്ടതെന്നും അപകടാവസ്ഥ അതിന്റെ ഗൗരവത്തില്‍ തന്നെ മനസ്സിലാക്കണമെന്നും ആപത്തിന്റെ തോത് വര്‍ധിക്കുകയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാര്‍ട്ട് ചെയ്തതനുസരിച്ച് വിമാനങ്ങള്‍ വന്നാല്‍ ഈ മാസം ഒരുലക്ഷത്തിലധികം പേര്‍ വിദേശങ്ങളില്‍ നിന്ന് നാട്ടിലെത്തും. പൊതുഗതാഗത സംവിധാനം തുറക്കുക കൂടി ചെയ്യുമ്പോള്‍ വരുന്നവരുടെ എണ്ണം പിന്നെയും ഗണ്യമായി വര്‍ധിക്കും. എല്ലാവരെയും സുരക്ഷിതമായി സ്വാഗതം ചെയ്യേണ്ടതുണ്ട്. ഇളവുകള്‍ ഒരു കാരണവശാലും രോഗം പടരാനുള്ള സാധ്യതയായി മാറരുതെന്നും അദ്ദേഹം പറഞ്ഞു. ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണത്തിലെ വര്‍ധന കൂടുതല്‍ കരുതല്‍ വേണ്ട തിന്റെ സൂചനയാണ്. എന്തുതന്നെ ഇളവുകള്‍ ഉണ്ടായാലും രോഗവ്യാപനത്തിനെതിരായ മുന്‍കരുതലും ശ്രദ്ധയും എല്ലാവരിലും ഉണ്ടാവണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളെയാകെ ബോധവല്‍ക്കരിക്കാനുള്ള ഇടപെടല്‍ ശക്തിപ്പെടുത്തും. ഗുരുതരമായ രോഗം ബാധിക്കുന്നവര്‍ ക്കുള്ള പ്രത്യേക പ്രോട്ടോകോള്‍ ആരോഗ്യവകുപ്പ് തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial