Connect with us

International

11 ആവശ്യങ്ങളുമായി പ്രതിപക്ഷ പക്ഷത്തിന്റെ സംയുക്തനീക്കം കേന്ദ്രസര്‍ക്കാര്‍ ഫെഡറലിസത്തെ മറന്നു; ഏല്ലാ അധികാരവും പി എം ഒയില്‍: സോണിയഗാന്ധി

Varthamanam Bureau

Published

on

 
ന്യൂദല്‍ഹി:കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ 11 ഇന ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇന്നലെ വീഡിയോ കോണ്‍ഫറന്‍സിലുടെ നടന്ന 22 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തിനുശേഷമാണ് സംയുക്ത പ്രസ്താവനയും 11 ഇന ആവശ്യങ്ങളും ഉന്നയിച്ചത്. കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായാണ്   പ്രതിപക്ഷ പാര്‍ട്ടികളുടെ ഓണ്‍ലൈന്‍ യോഗംചേര്‍ന്നത്. ആദായനികുതി പരിധിയില്‍ വരാത്ത ഏല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 7500 രൂപവീതം അടുത്ത ആറ് മാസം നല്കുക, ആറുമാസത്തേക്ക് ആവശ്യമായ ഏല്ലാ വ്യക്തികള്‍ക്കും പത്തുകിലോ ഭക്ഷ്യധാന്യം സൗജന്യമായിനല്കുക. ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ 200 ആയി വര്‍ധിപ്പിക്കുക, ഏല്ലാ അതിഥി തൊഴിലാളികള്‍ക്കും നാട്ടിലേക്ക് മടങ്ങുന്നതിന് സൗജന്യ യാത്ര ഉറപ്പാക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി ഉന്നയിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ ഫെഡറലിസമെന്ന ഭരണഘടനയുടെ അന്തസത്തയെ തന്നെ മറന്നിരിക്കുകയാണെന്നും എല്ലാ അധികാരങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും യോഗത്തില്‍ സംസാരിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി പറഞ്ഞു. ജനാധിപത്യത്തെ മാനിക്കുന്നുവെന്നും ജനാധിപത്യവാദികളാണെന്നുമുള്ള ഭാവിക്കല്‍പോലും സര്‍ക്കാര്‍ ഉപേക്ഷിച്ചിരിക്കുകയാണെന്നും സോണിയ പറഞ്ഞു. സാഹചര്യങ്ങളെ വിലയിരുത്താന്‍ പാര്‍ലമെന്റോ പാര്‍ലമെന്റിന്റെ സ്റ്റാന്റിംഗ് കമ്മറ്റികളുടെയോ യോഗം ചേരുമെന്നതിനെകുറിച്ച് യാതൊരു സൂചനകളുമില്ലെന്നും  ക്രിയാത്മക വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും ഉന്നയിക്കുകയെന്നതായിരക്കണം  പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമെന്നും അവര്‍ അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രിയുടെ പാക്കേജ് തമാശയാണെന്നും സര്‍ക്കാരിന്  ദരിദ്രരോട് അനുകമ്പയില്ലെന്നും അവര്‍ പറഞ്ഞു. പൊതുമേഖലാ യൂണിറ്റുകളുടെ വില്‍പന ഉള്‍പ്പെടെ, പരിഷ്‌കാരങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന വന്യമായ സാഹസിക യാത്രയ്ക്ക് സര്‍ക്കാര്‍ തുടക്കമിട്ടതായും സോണിയ ചൂണ്ടിക്കാട്ടി. 21 ദിവസത്തിനുള്ളില്‍ വൈറസിനെതിരായ യുദ്ധം അവസാനിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രാരംഭ‘ ശുഭാപ്തിവിശ്വാസം തെറ്റായി മാറിയിരിക്കുന്നു. ഒരു വാക്‌സിന്‍ കണ്ടെത്തുന്നതുവരെ വൈറസ് ഇവിടെ തുടരുമെന്നാണ് തോന്നുന്നത്. ലോക്ഡൗണിന് ഒരു എക്‌സിറ്റ് തന്ത്രമില്ലെന്നും സോണിയ പറഞ്ഞു. സമ്പദ്‌വ്യവസ്ഥ ഗുരുതരമായി തകര്‍ന്നിരിക്കുകയാണെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.  പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനം, ധനമന്ത്രിയുടെ അഞ്ചു ദിവസങ്ങളിലെ വിശദാംശങ്ങള്‍ എന്നിവ രാജ്യത്തെ ക്രൂരമായ തമാശയാക്കി മാറ്റിയെന്നും അവര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial