Connect with us

District News

180 വർഷമായികാണാതായ “ഇരിപ്പ” മുത്തശ്ശി ആയിരവല്ലി ക്ഷേത്രനടയിൽ

JYOTHIRAJ NS

Published

on

180 വർഷമായികാണാതായെന്നു പറയപ്പെടുന്ന ഇരിപ്പ വൃക്ഷം

കൊല്ലം: ഭൂമിയിൽ അന്യം നിന്നുപോയെന്നു കരുതിയ  വൃഷത്തിൻ്റെ സംരക്ഷകരായി ഒരുദേശം മുഴുവനും, ഇവിടെ കൊല്ലം പരവൂർ കൂനയിൽ ആയിരവല്ലി ക്ഷേത്രനടയിൽ പൂർവ്വികരാൽ സംരക്ഷിച്ചു പോരുന്ന 300 വർഷത്തിനു മേൽ പഴക്കമുള്ള  “ഇരിപ്പ” അഥവ ഇലിപ്പ എന്ന വൃക്ഷ മുത്തശ്ശിയെ കാണാനുകുന്നത്. 

ലോകത്തു തന്നെയുള്ള ഏക മരമാണ് ഇത് എന്നാണ് കണ്ടെത്തൽ 180 വര്‍ഷത്തിനിപ്പുറമാണ് ഇതിനെ കണ്ടെത്തുന്നത്. ഈ മരത്തിന് 300 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം

വൃഷമുത്തശ്ശിയെക്കുറിച്ചറിഞ്ഞ് കാണാനും പഠനം നടത്താനും നിരവധി സന്ദർശകരാണ് നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

വംശനാശം നേരിടുന്ന സസ്യങ്ങളുടെ   പട്ടികയിൽ പ്രധമ സ്ഥാനമാണ് ഈ വൃക്ഷത്തിനുള്ളത്. ആയതിനാൽ ഇത് സംരക്ഷിക്കപ്പെടേണ്ടതാണ്. വനംവകുപ്പ്  ഈ വൃഷത്തെക്കുറിച്ച് അറിയുന്നതു രണ്ടു വർഷം മുൻപാണ്. എന്നാൽ കാലങ്ങൾക്ക് മുൻപേ ഇതിൻ്റെ സംരക്ഷണം  തുടർന്നുവന്ന  ക്ഷേത്ര ഭരണ സമിതികൾ ഏറ്റെടുത്തിരുന്നു. മരത്തിനു ചുറ്റും ഭിത്തി കെട്ടി സംരക്ഷിച്ചു പോരുന്നു. ക്ഷേത്ര ഭരണ സമിതി പ്രസിഡൻ്റ് ഹരീഷ് വർത്തമാനത്തോടു പറഞ്ഞു. 

1835ല്‍ ഈസ്റ്റ് ഇൻഡ്യ കമ്പനിയിലെ  ഡോ.റോബര്‍ട്ട് വൈറ്റ് ആണ് ആദ്യമായി ഈ മരം കണ്ടെത്തിയെന്നും തുടര്‍ പഠനങ്ങളൊന്നും നടക്കാത്തതു മൂലം ആരും അറിഞ്ഞിരുന്നില്ലെന്നും പറയപ്പെടുന്നു.

സര്‍പ്പക്കാവുകളിലെ ജൈവവൈവിധ്യങ്ങളെപ്പറ്റി പാലോട് ജെ.എന്‍.ടി.ബി.ജി.ആര്‍.ഐയിലെ ഡോ. ഇ.എസ് സന്തോഷ്‌കുമാര്‍, ഡോ. എസ് ഷൈലജ കുമാരി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് മരം ശ്രദ്ധയില്‍പ്പെട്ടത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial