Connect with us

Sports

ഇന്ത്യ സൂപ്പറാ…നാലാം ട്വന്റി 20യിലും സൂപ്പര്‍ ഓവറിലൂടെ ഇന്ത്യയ്ക്ക് ജയം

Editor Varthamanam

Published

on

varthamanamonline

വെല്ലിംഗ്ടന്‍: വീണ്ടുമൊരു സൂപ്പര്‍ ഓവര്‍. വീണ്ടും ഇന്ത്യന്‍ ജയം. കിവീസ് പര്യടനത്തിലെ നാലാം ട്വന്റി20യിലും വിജയിച്ച് ഇന്ത്യ പരമ്പരയില്‍ 4-0 ത്തി ന് മുന്നിലെത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. മറുപടിയില്‍ തകര്‍ത്തടിച്ചു മുന്നേറിയ ന്യൂസീലന്‍ഡിന് അവസാന ഓവറില്‍ നാലുവിക്കറ്റുകള്‍ നഷ്ടമായതാണ് വഴിത്തിരിവായത്. കിവീസ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സില്‍ അവ സാനിച്ചതോടെയാണ് സൂപ്പര്‍ ഓവറിന്റെ വരവ്.
ആവേശം വാനോളമുയര്‍ന്ന സൂപ്പര്‍ ഓവറില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 14 റണ്‍സ് വിജയലക്ഷ്യം ഒരു പന്തു ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 13 റണ്‍സ്. ജസ്പ്രീത് ബുംറ ബൗള്‍ ചെയ്ത സൂപ്പര്‍ ഓവറില്‍ ടിം സീഫര്‍ട്ട്, സ്‌കോട്ട് കുഗ്ഗെലെയ്ന്‍ എന്നിവരാണ് ന്യൂസീല ന്‍ഡിനായി കളത്തിലെത്തിയത്. ടിം സീഫര്‍ട്ട് നാലു പന്തില്‍ എട്ടു റണ്‍സെടുത്ത് പുറത്താ യി. ബുംറയുടെ പന്തില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ക്യാച്ചെടുത്തു. ഇതിനിടെ ഇന്ത്യന്‍ താരങ്ങള്‍ രണ്ടു ക്യാച്ചു നഷ്ടമാക്കുകയും ചെയ്തു. തുടര്‍ന്നെത്തിയ കോളിന്‍ മണ്‍റോ അഞ്ചാം പന്തില്‍ ഫോര്‍ നേടിയെങ്കിലും അവസാന പന്തില്‍ റണ്‍ നേടാനായില്ല.
കിവീസിന്റെ താല്‍ക്കാലിക ക്യാപ്റ്റന്‍ ടിം സൗത്തി എറിഞ്ഞ സൂപ്പര്‍ ഓവറിലെ ആദ്യ പന്തുതന്നെ സിക്സിനും രണ്ടാം പന്ത് ഫോറിനും പറത്തിയ ലോകേഷ് രാഹുലാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. മൂന്നാം പന്തില്‍ രാഹുല്‍ പുറത്തായെങ്കിലും പകരമെ ത്തിയ മലയാളി താരം സഞ്ജു സാംസണെ സാക്ഷിനിര്‍ത്തി നാലാം പന്തില്‍ ഡബിളും അഞ്ചാം പന്തില്‍ ഫോറും നേടി ക്യാപ്റ്റന്‍ വിരാട് കോലി ഇന്ത്യയെ വിജയത്തിലെത്തിച്ചു.
മത്സരത്തില്‍ ഏറെ നിര്‍ണായ കമായി മാറിയ അവസാന ഓവര്‍ ബോള്‍ ചെയ്ത ഷാര്‍ദുല്‍ താക്കൂറാണ് കളിയിലെ കേമന്‍. ഈ ഓവറില്‍ രണ്ട് റണ്ണൗട്ട് ഉള്‍പ്പെടെ നാലു വിക്കറ്റ് വീണതോ ടെയാണ് ഇന്ത്യ മത്സരത്തിലേക്കു തിരിച്ചെത്തിയത്. കളിയി ലാകെ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത താക്കൂര്‍, 15 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 20 റണ്‍സെടു ത്ത് ബാറ്റിംഗിലും തിളങ്ങി. ആറിന് 88 റണ്‍സ് എന്ന നിലയി ല്‍ തകര്‍ന്ന ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത് ഏഴാം വിക്കറ്റില്‍ താക്കൂറും പാണ്ഡെയും പടുത്തുയര്‍ത്തിയ 43 റണ്‍ സ് കൂട്ടുകെട്ടാണ്.
നേരത്തെ, ഹാമില്‍ട്ടനില്‍ നടന്ന മൂന്നാം ട്വന്റി20യിലും സൂ ര്‍ ഓവറിലാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. അന്ന് ന്യൂസീ ലന്‍ഡ് സൂപ്പര്‍ ഓവറില്‍ ഉയര്‍ ത്തി 18 റണ്‍സ് വിജയലക്ഷ്യം അവസാന രണ്ടു പന്തുകള്‍ സിക്സറിനു പറത്തിയ രോഹിത് ശര്‍മയുടെ മികവിലാണ് ഇന്ത്യ മറികടന്നത്. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച നടക്കും.
ഓപ്പണര്‍ കോളിന്‍ മണ്‍റോ (47 പന്തില്‍ 64), ടിം സീഫര്‍ട്ട് (39 പന്തില്‍ 57) എന്നിവരുടെ അര്‍ധസെഞ്ചുറി പ്രകടനങ്ങളോടെ വിജയമുറപ്പിച്ച കിവീസിനെ അവസാന ഓവറിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് ഇന്ത്യ ടൈയില്‍ കുരുക്കിയത്. ശാര്‍ദൂല്‍ താക്കൂറിന്റെ അവസാന ഓവറില്‍ ഏഴു വിക്കറ്റ് കയ്യിലിര ക്കെ അവര്‍ക്ക് ഏഴു റണ്‍സ് മാ തിയായിരുന്നു. എന്നാല്‍, നേടാ നായത് ആറു റണ്‍സ്; നാലു വിക്കറ്റും പോയി.
ആദ്യ പന്തില്‍ റോസ് ടെയ്ലര്‍ പുറത്തായി. 18 പന്തില്‍ 24 റണ്‍സെടുത്ത ടെയ്!ലറിനെ ശ്രേയസ് അയ്യര്‍ ക്യാച്ചെടുത്തു മടക്കി. രണ്ടാം പന്തില്‍ ഡാരില്‍ മിച്ചല്‍ വക ഫോര്‍. ഇതോടെ കിവീസിന്റെ വിജയലക്ഷ്യം നാലു പന്തില്‍ മൂന്നു റണ്‍സായി ചുരുങ്ങി. മൂന്നാം പന്തില്‍ ടിം സീഫര്‍ട്ട് റണ്ണൗട്ടായി. വിജയല ക്ഷ്യം മൂന്നു പന്തില്‍ മൂന്നു റണ്‍സെന്ന നിലയിലേക്ക്. നാലാം പന്തില്‍ സാന്റ്നര്‍ വക ഒരു റണ്‍. അഞ്ചാം പന്തില്‍ ഡാരില്‍ മിച്ചല്‍ പുറത്ത്. മൂന്നു പന്തില്‍ നാലു റണ്‍സുമായി ശിവം ദുബെയ്ക്ക് ക്യാച്ച്. ഇതോടെ അവസാന പന്തില്‍ വിജയത്തിലേക്ക് വേണ്ടത് രണ്ടു റണ്‍സ്. എന്നാല്‍, പന്തുനേരിട്ട സാന്റ്നറിന് നേടാനായത് ഒരു റണ്‍. രണ്ടാം റണ്ണിനുള്ള ശ്രമത്തില്‍ റണ്ണൗട്ടുമായി. ഇതോടെ സ്‌കോര്‍ സമാസമം.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 165 റണ്‍ സെടുത്തത്. ട്വന്റി20യിലെ മൂന്നാം അര്‍ധസെഞ്ചുറി കുറിച്ച പാണ്ഡെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 36 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം പാണ്ഡെ 50 റണ്‍സെടുത്തു. ലോ കേഷ് രാഹുല്‍ (26 പന്തില്‍ 39), ഷാര്‍ദുല്‍ ഠാക്കൂര്‍ (15 പന്തില്‍ 20) എന്നിവരും മികവുകാട്ടി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനു പരുക്കായതിനാല്‍ ടിം സൗത്തി യാണ് കിവീസിനെ നയിച്ചത്.
പരമ്പരയിലാദ്യമായി അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. ഒരിക്കല്‍ക്കൂടി സിക്സ റടിച്ച് പ്രതീക്ഷയോടെ തുടങ്ങിയ സഞ്ജു തൊട്ടുപിന്നാലെ പുറത്തായി. സമ്പാദ്യം അഞ്ചു പന്തില്‍ ഒരു സിക്സ് സഹിതം എട്ടു റണ്‍സ്. കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഈ മത്സരത്തില്‍ സഞ്ജുവിനെ പരീക്ഷിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial