Connect with us

Business

500 സിസി എഞ്ചിന് ആദരവ്, ലിമിറ്റഡ് എഡീഷന്‍ മോഡലുമായി റോയല്‍ എന്‍ഫീല്‍ഡ്‌

Varthamanam Bureau

Published

on

കൊച്ചി: റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളില്‍ നിന്ന് പിന്‍വലിക്കുന്ന 500 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന് ആദരവ് അര്‍പ്പിച്ച് ലിമിറ്റഡ് എഡീഷന്‍ മോഡല്‍ 500 സിസി വാഹനവുമായി റോയല്‍ എന്‍ഫീല്‍ഡ്. ലിമിറ്റഡ് എഡീഷന്‍, എന്‍ഡ് ഓഫ് പ്രൊഡക്ഷന്‍ കൊമ്മൊമ്മറേറ്റീവ് മോഡല്‍ എന്ന ബാഡ്ജ് ഈ മോഡലിലെ എല്ലാ വാഹനങ്ങളിലും ഉണ്ടായിരിക്കും. 500 സിസി ട്രിബ്യൂട്ട് ബ്ലാക്ക് എന്‍ഡ് ഓഫ് പ്രൊഡക്ഷന്‍ ലിമിറ്റഡ് എഡീഷന്‍ എന്നാണ് മോഡലിന്റെ പേര്. 2020 മാര്‍ച്ച് 31 വരെ മാത്രമെ 500 സിസി സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിന്‍ വാഹന മോഡലുകള്‍ റീട്ടെയില്‍ കേന്ദ്രങ്ങളില്‍ ലഭ്യമാകുകയുള്ളു. നിലവില്‍ ക്ലാസിക്, ബുള്ളറ്റ് സ്റ്റാന്‍ഡേര്‍ഡ്, തണ്ടര്‍ബേര്‍ഡ് എന്നീ മോഡലുകളിലാണ് ഈ എഞ്ചിനുള്ളത്. ഫെബ്രുവരി 10ന് ഓണ്‍ലൈനിലൂടെ ആയിരിക്കും വാഹനത്തിന്റെ വില്‍പ്പന. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും സെയിലില്‍ പങ്കെടുക്കാനാകുന്നത്. എഞ്ചിന്റെ ഉല്‍പ്പാദനം നിര്‍ത്തുകയാണെങ്കിലും സ്‌പെയര്‍ പാര്‍ട്ട്‌സുകളും സര്‍വീസും തുടര്‍ന്നും ല‘ഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial