Connect with us

Kerala

പൗരത്വഭേദഗതി നിയമം; കേരളത്തിന്റെ ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ്

Varthamanam Bureau

Published

on


ന്യൂദൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ കേരളത്തിന്റെ ഹരജിയിൽ കേന്ദ്രത്തിന് നോട്ടിസ്. അയച്ച് സുപ്രീംകോടതി. അറ്റോർണി ജനറൽ ഹർജിയുടെ പകർപ്പ് കൈപറ്റി. ഒരു മാസത്തിനകം മറുപടി നല്കണമെന്നാണ് സുപ്രീംകോടതി നിർദേശം. നേരത്തെ തന്നെ കേന്ദ്രം സുപ്രീംകോടതിയോട് ആറാഴ്ച്ചത്തെ സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും നാലാഴ്ച്ചത്തെ സമയം മാത്രമേ നൽകാൻ കഴിയുകയുള്ളുവെന്ന് കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. അഞ്ചാഴ്ച്ചക്ക് ശേഷം കേസ് പരിഗണിക്കാമെന്ന് അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഗവർണറുടെ ഓഫീസുമായി ബന്ധപ്പെട്ട ശേഷമായിരിക്കും അറ്റോർണി ജനറൽ വിഷയത്തിൽ ഒരു തീരുമാനമെടുക്കുകയെന്നാണ് സൂചന. പൗരത്വനിയമം വിവേചനപരവും മൗലികാവകാശലംഘനവുമാണെന്ന് കാണിച്ചായിരുന്നു കേരളം ഹരജി നൽകിയത്. ഈ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യസംസ്ഥാനമായിരുന്നു കേരളം. പൗരത്വനിയമഭേദഗതിക്കെതിരായ പ്രമേയവും കേരള നിയമസഭ പാസാക്കിയിരുന്നു. പഞ്ചാബും സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial