Connect with us

Kerala

നോര്‍ക്കയുടെ ഇടപെടല്‍ ഒമാനിലെ ദുരിതജീവിതത്തില്‍ നിന്നും ബിജുവിന് മോചനം

Editor Varthamanam

Published

on

ഒമാൻ പോലീസ് കസ്റ്റഡിയിൽനിന്നും മോചിതനായി നാട്ടിലെത്തിയ ബിജുവിനെ നോർക്ക റൂട്ട്സ് അധികൃതരും ബിജുവിന്റെ ഭാര്യയും ചേർന്ന് സ്വീകരിക്കുന്നു


തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി നിയമ സഹായ പദ്ധതി (PLAC) യിലൂ ടെ ആദ്യമായി ഒമാനിലെ പോ ലീസ് കസ്റ്റഡിയില്‍ നിന്നും മോചിതനായ തിരുവനന്തപുരം സ്വദേശി ബിജു സുന്ദരേശന്‍ നാട്ടിലെത്തി. സംസ്ഥാന സര്‍ ക്കാരിന്റെയും നോര്‍ക്കയുടെ യും ഇടപെടലിനെത്തുടര്‍ ന്നാണ് ബിജുവിന്റെ മോചനം സാധ്യമായത്.
എട്ട് വര്‍ഷമായി ഒമാനില്‍ ജോ ലി ചെയ്തിരുന്ന ബിജു സു ന്ദരേശന്റെ വിസയും ലേബര്‍ പെര്‍മിറ്റും കാലാവധി കഴിഞ്ഞ് ഏകദേശം രണ്ട് വര്‍ഷമായി രുന്നു. വിവരം നോര്‍ക്കയിലെത്തുമ്പോള്‍ ബിജു ഒമാനിലെ ഇസ്‌കി പോലീസിന്റെ കസ്റ്റഡി യില്‍ ആയിരുന്നു. സ്പോണ്‍ സറും തമ്മിലുള്ള കേസിനെത്തുടര്‍ന്നാണ് ബിജു പോലീസ് കസ്റ്റഡിയിലായത്. നോര്‍ക്ക റൂട്ട്സ് അധികൃതര്‍ ഒമാനിലെ നോര്‍ക്കയുടെ ലീഗല്‍ കണ്‍സള്‍ട്ടന്റായ അഡ്വ. ഗിരീഷ് ആത്രങ്ങാടനെ വിവരം അറിയിക്കുകയായിരുന്നു. ലീഗല്‍ കണ്‍സള്‍ ട്ടന്റിന്റെ നിരന്തര ഇടപെടലുകളെത്തുടര്‍ന്നാണ് ബിജുവിനെ തിരെയുണ്ടായിരുന്ന കേസുകള്‍ പിന്‍വലിക്കുകയും ലേബര്‍ ഫൈന്‍, ക്രിമിനല്‍ നടപടികള്‍ എന്നിവയില്‍ നിന്നും ഒഴിവാക്കി നാട്ടിലെത്തുന്നതി നുള്ള അവസരമൊരുക്കിയത്.
തിരുവനന്തപുരം വിമാനത്താവ ളത്തില്‍ എത്തിയ ബിജുവിനെ നോര്‍ക്ക റൂട്ട്സ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്‍.വി. മത്തായി, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. സി. വേണു ഗോപാല്‍ എന്നിവരും ബിജുവിന്റെ ഭാര്യ രാജിയും മക്കളും ചേര്‍ന്ന് സ്വീകരിച്ചു.
പ്രവാസി നിയമസഹായ സെല്‍ പദ്ധതിയിന്‍ കീഴില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ (NLC) നിയമിച്ചിട്ടുള്ളത്..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial