Connect with us

Kerala

തിരുവാഭരണം കൈവശം വയ്ക്കാന്‍ പന്തളം രാജകുടുംബത്തിന് അവകാശം ഇല്ല: സുപ്രീംകോടതി

Varthamanam Bureau

Published

on

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ സൂക്ഷിക്കേണ്ടതില്ലെന്നു സുപ്രീം കോടതി. തിരുവാഭരണം സുരക്ഷിതമാണോ എന്നത് അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രിം കോടതി ആവശ്യപ്പെട്ടു . ആഭരണങ്ങള്‍ ദൈവത്തിന് സമര്‍പ്പിച്ചിട്ടുള്ളതാണെന്നും പറഞ്ഞ കോടതി, ദൈവത്തില്‍ സമര്‍പ്പിച്ച് കഴിഞ്ഞാല്‍ പിന്നെ രാജകുടുംബത്തിന് അവകാശമില്ലെന്നും കോടതി പറഞ്ഞു. തിരുവാഭരണത്തിന്റെ ഉടമസ്ഥത ദൈവത്തിനാണോ രാജകുടുംബത്തിനാണോയെന്ന് വിശദമാക്കണമെന്ന് ജസ്റ്റിസ് എന്‍വി രമണ ആവശ്യപ്പെട്ടു. തിരുവാഭരണം കൈവശം വെക്കാന്‍ മുന്‍ രാജകുടുംബത്തിനല്ല അവകാശമെന്നു പറഞ്ഞ കോടതി സര്‍ക്കാരിനോട് അത് ഏറ്റെടുത്തുകൂടെയെന്നും ചോദിച്ചു. തിരുവാഭരണം ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ വാക്കാല്‍ കോടതിയെ അറിയിച്ചു. ശബരിമല ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബാംഗം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial