Connect with us

Kerala

സ്ത്രീ വിരുദ്ധ പരാമർശം : മാപ്പുപറഞ്ഞു തലയൂരി എം.അൽ.എ.

Editor Varthamanam

Published

on

തിരുവനന്തപുരം: നിയമസഭയില്‍ പൗരത്വ രജിസ്റ്ററിനും സെന്‍സസ് നടപടികള്‍ക്കുമെതിരെയുള്ള അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കെ എം ഷാജി എംഎല്‍എ. പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ കേന്ദ്രം വിളിച്ച യോഗത്തില്‍ കേരളം പങ്കെടുത്തതിനെതിരായി സംസാരിക്കുന്നതിനിടെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. ‘കേരളം പോയി. പക്ഷെ, കേന്ദ്രം വിളിച്ച യോഗത്തിന് ബംഗാള്‍ പോയില്ല. ബംഗാളില്‍ ഭരിക്കുന്നത് പെണ്ണാണെങ്കിലും ആണിനേക്കാള്‍ ഉശിരുണ്ട്’ എന്ന് പറഞ്ഞതോടെയാണ് ഭരണപക്ഷം എംഎല്‍എ യ്ക്കെതിരെ തിരിഞ്ഞത്. ഭരണപക്ഷ എംഎല്‍എമാര്‍ രംഗത്തെത്തിയതോടെ പരാമര്‍ശം വിവാദത്തിലായി. കെഎം ഷാജി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ഇത് അപരിഷ്‌കൃതമായ കാഴ്ചപ്പാടാണെന്നും ഇത്തരം പ്രയോഗങ്ങള്‍ സഭാരേഖകളില്‍ ഉണ്ടാകാന്‍ പാടില്ലെന്നും എം സ്വരാജ് പറഞ്ഞു.
ഷാജിയുടെ പരാമര്‍ശം മോശമായിപ്പോയെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Editorial